പിഎസ്ജിയോടൊപ്പം ഇനി ബാലൺ ഡി’ഓർ നേടുമോ? മെസ്സിക്ക് പറയാനുള്ളത്!

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഏഴാം ബാലൺ ഡി’ഓർ സ്വന്തമാക്കിയത്. പിഎസ്ജിയിൽ എത്തിയതിന് ശേഷമുള്ള മെസ്സിയുടെ ആദ്യ ബാലൺ ഡി’ഓറാണ് ഇതെങ്കിലും ബാഴ്‌സയിലെയും അർജന്റീനയിലെയും പ്രകടനമാണ് ഇതിന് ഹേതുവായത്.

ഏതായാലും ഈ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം മെസ്സി പിഎസ്ജി ടിവിക്ക് ഒരു ഇന്റർവ്യൂ നൽകിയിരുന്നു. പിഎസ്ജിയോടൊപ്പം ഇനി ബാലൺ ഡി’ഓർ നേടുമോ എന്ന ചോദ്യത്തിന് ബാലൺ ഡി’ഓർ അല്ല തന്റെ ലക്ഷ്യമെന്നും ടീമിന്റെ കിരീടങ്ങളാണ് ലക്ഷ്യമെന്നുമാണ് മെസ്സി അറിയിച്ചിട്ടുള്ളത്. മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഇത് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ്.പിഎസ്ജി ജേഴ്സിയിൽ ഉള്ള എന്റെ ആദ്യ വർഷമാണ് ഇത്.ഈ അവാർഡ് നേടാനായത് വലിയൊരു ബഹുമതിയാണ്.വളരെ വലിയ സ്പെഷ്യലായിട്ടുള്ള ഒരു ദിവസങ്ങളിലൂടെയാണ് ഞാൻ കടന്ന് പോവുന്നത്.ഇനിയും ബാലൺ ഡി’ഓർ നേടുന്നതിനെ കുറിച്ചല്ല ഞാൻ ചിന്തിക്കുന്നത്.മറിച്ച് ടീമിനോടൊപ്പം കിരീടങ്ങൾ നേടുന്നതിനെ കുറിച്ചാണ് ഞാൻ എപ്പോഴും ചിന്തിക്കാറുള്ളത്. കിരീടങ്ങൾ നേടുക എന്നുള്ളതാണ് ഞങ്ങളുടെ ടീമിന്റെ ലക്ഷ്യം.വ്യക്തിഗത നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള സമയമല്ലിത്.ഓരോ ദിവസവും ഞങ്ങൾ വളരുകയാണ്.ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *