പരിക്കുള്ള നെയ്മർ പാർട്ടിയിൽ ഡാൻസ് ചെയ്തു, വിമർശനം!

കഴിഞ്ഞ അർജന്റീനക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ബ്രസീലിനായി കളിച്ചിരുന്നില്ല. അഡക്റ്റർ ഇഞ്ചുറി മൂലമായിരുന്നു നെയ്മർക്ക്‌ ഈ മത്സരം നഷ്ടമായത്. തുടർന്ന് താരം ഉടൻ തന്നെ പാരീസിലേക്ക് പറക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ഒരു ബ്രസീലിയൻ സ്പോർട്സ് ഷോ ചില ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു.പരിക്കുള്ള നെയ്മർ ജൂനിയർ സാവോ പോളോയിലെ ഒരു പാർട്ടിയിൽ ഡാൻസ് ചെയ്യുന്നതിന്റെ ചിത്രങ്ങളായിരുന്നു ഇത്. കൂടാതെ അവതാരകനായ നെറ്റോ ഇതേകുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

” നിങ്ങൾക്ക്‌ ഒരു അഡക്റ്റർ പെയിൻ ഉണ്ടെങ്കിലും കളിക്കാം, നിങ്ങൾക്കൊരു മസിൽ പെയിൻ ഉണ്ടെങ്കിലും കളിക്കാൻ കഴിയും.പക്ഷേ ഇത്തരത്തിൽ പരിക്കുകളുള്ള ഒരാൾക്കും ഇങ്ങനെ ഡാൻസ് ചെയ്യാൻ കഴിയില്ല ” ഇതാണ് അദ്ദേഹം പറഞ്ഞത്. പരിക്കുള്ള നെയ്മർ ഡാൻസ് ചെയ്തതാണ് വലിയ വിമർശനങ്ങൾക്ക്‌ വഴിവെച്ചത്.

എന്നാൽ തന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങൾക്ക്‌ നെയ്മർ മുന്നേ തന്നെ മറുപടി നൽകിയിരുന്നു.എന്നെ ഞാൻ ശ്രദ്ദിക്കുന്നില്ലെങ്കിൽ ഞാൻ ഇത്രയും കാലം ഈ മികച്ച രൂപത്തിൽ ഉണ്ടാവുമായിരുന്നില്ലെന്നും കളത്തിലൊഴികെയുള്ള കാര്യങ്ങളിൽ നിങ്ങൾക്കെന്നെ വിമർശിക്കാൻ അധികാരമില്ല എന്നുമായിരുന്നു നെയ്മർ അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *