ഇത്തവണ ബാലൺ ഡി’ഓർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു : ബെൻസിമ
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസ് ഫിൻലാന്റിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം കരിം ബെൻസിമ ഒരു ഗോൾ നേടിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഫ്രഞ്ച് ടീമിൽ തിരിച്ചെത്തിയ ബെൻസിമ മികച്ച ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ നേഷൻസ് ലീഗിലും താരം മുത്തമിട്ടു.
ഏതായാലും ഈ മത്സരശേഷം തന്റെ ബാലൺ ഡി’ഓർ പ്രതീക്ഷകൾ ബെൻസിമ പങ്കു വെച്ചിട്ടുണ്ട്. ഇത്തവണ ബാലൺ ഡി’ഓർ ലഭിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് ബെൻസിമ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Benzema, optimista para quedarse con el Balón de Oro: "Espero que esta vez se dé"
— TyC Sports (@TyCSports) November 17, 2021
🗣 El delantero del Real Madrid fue consultado sobre la distinción individual tras el partido de Francia ante Finlandia y se mostró con esperanzas. 👇https://t.co/G3XUmkY5KG
” ബാലൺ ഡി’ഓറിൽ എന്താണ് സംഭവിക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.ഇത്തവണ അത് ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കപ്പെടുന്നത്.ടീമിന്റെ വിജയത്തിൽ ഞാൻ സന്തോഷവാനാണ്.ഗോൾ നേടാനായതിലും സന്തോഷമുണ്ട്.ഇത് തുടരാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.തീർച്ചയായും വേൾഡ് കപ്പാണ് ഞങ്ങളുടെ പ്രധാനലക്ഷ്യം.ആ ലക്ഷ്യത്തിന് വേണ്ടി ഞങ്ങൾ നല്ല രൂപത്തിൽ തയ്യാറാവേണ്ടിയിരിക്കുന്നു ” ബെൻസിമ പറഞ്ഞു.
ഇനി ദിവസങ്ങൾ മാത്രമാണ് ബാലൺ ഡി’ഓർ ജേതാവിനെ അറിയാൻ അവശേഷിക്കുന്നത്. ഈ വരുന്ന നവംബർ 29-ആം തിയ്യതിയാണ് ഫ്രാൻസ് ഫുട്ബോൾ ഈ പുരസ്കാരം സമ്മാനിക്കുക.