പിഎസ്ജി വനിതാ താരത്തെ ആക്രമിച്ച കേസ്, അന്വേഷണം ബാഴ്‌സ ഡയറക്ടറിലേക്ക്!

ഈയിടെയായിരുന്നു പിഎസ്ജിയുടെ വനിതാ താരമായ ഹംറൗയി ആക്രമിക്കപ്പെട്ട വാർത്ത പുറത്തേക്ക് വന്നത്.പിഎസ്ജി താരങ്ങളായ ഹംറൗയിയും ഡിയാലോയും സഞ്ചരിച്ച കാർ രണ്ട് പേർ തടയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് സഹതാരമായ ഡിയാലോയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. ഇതോടെ ഡിയാലോയെ വെറുതെ വിടുകയായിരുന്നു.

ഇപ്പോഴിതാ ഈ കേസിന്റെ അന്വേഷണം മറ്റൊരു വഴിക്കാണ് നീങ്ങുന്നത്. മുൻ ബാഴ്‌സ താരവും ഡയറക്ടറുമായിരുന്ന എറിക് അബിദാലിനെ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഉടൻ ചോദ്യം ചെയ്യുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.2018 മുതൽ 2020 വരെ അബിദാൽ ബാഴ്‌സയുടെ സ്പോർട്ടിങ് ഡയറക്റ്ററായിരുന്നു. ഈ സമയത്ത് ഹംറൗയി ബാഴ്‌സയുടെ വനിതാടീമിൽ ഉണ്ടായിരുന്നു.

അബിദാലും ഹംറൗയിയും അടുത്ത ബന്ധമായിരുന്നു പുലർത്തിയിരുന്നത്.ആക്രമണത്തിന് ശേഷം ഹംറൗയി അബിദാലിനെ വിളിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ആക്രമണവുമായി അബിദാലിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പോലീസ് നിലവിൽ അന്വേഷിക്കുന്നത്.ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.ഏതായാലും ഏത് രൂപത്തിലേക്കാണ് ഈ കേസ് പുരോഗമിക്കുന്നത് എന്നുള്ളതിന് കാത്തിരിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *