പിഎസ്ജി വിടുമോ? എംബപ്പേക്ക് പറയാനുള്ളത് ഇങ്ങനെ!
കിലിയൻ എംബപ്പേയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക. കരാർ പുതുക്കാനുള്ള ചർച്ചകൾ ഇതുവരെ എവിടെയുമെത്തിയിട്ടില്ല. താരം ക്ലബ് വിടുമോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.
എന്നാൽ ഇതേ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ കിലിയൻ എംബപ്പേ മറുപടി നൽകിയിട്ടുണ്ട്.താൻ ഇപ്പോഴും പിഎസ്ജിയുടെ താരമാണെന്നും അതിൽ ഹാപ്പിയാണ് എന്നുമാണ് എംബപ്പേ അറിയിച്ചിട്ടുള്ളത്. അതേസമയം ഭാവി പദ്ധതികൾ താരം വ്യക്തമാക്കിയിട്ടില്ല. ഫ്രാൻസിന്റെ മത്സരത്തിന് ശേഷം TNT സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
— Murshid Ramankulam (@Mohamme71783726) November 15, 2021
” അസാധാരണ അഞ്ച് വർഷങ്ങളാണ് ഞാൻ ഇവിടെ പിഎസ്ജിയിൽ ചിലവഴിച്ചത്.ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്. അതെനിക്ക് തുടരേണ്ടതുണ്ട്.കളത്തിലും എന്റെ വ്യക്തിഗത ജീവിതത്തിലും ഞാൻ ഹാപ്പിയാണ്.ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരുപാട് വെല്ലുവിളികളുണ്ട്.ഞാൻ ഇതേ കുറിച്ച് മുമ്പ് തന്നെ സംസാരിച്ചിട്ടുണ്ട്.ഞാൻ ഇപ്പോഴും ഇവിടെയുണ്ട്.ഈ സീസണിൽ ഞാൻ ഇപ്പോഴും ഇവിടെയുണ്ട് ” ഇതാണ് എംബപ്പേ പറഞ്ഞത്.
എംബപ്പേക്ക് വേണ്ടി കഴിഞ്ഞ ട്രാൻസ്ഫറിൽ റയൽ കഠിനശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. എന്നാൽ ഈ ജനുവരി റയലുമായി പ്രീ കോൺട്രാക്ടിൽ എത്താൻ എംബപ്പേക്ക് അവസരമുണ്ട്. പക്ഷേ അതിന് എംബപ്പേ തയ്യാറാവുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.