സാവി പണി തുടങ്ങി, പീക്കെയുടെ ടിവി ഷോ റദ്ദാക്കി!

എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ സാവിയെ കാത്തിരിക്കുന്നത് പിടിപ്പതു പണിയാണ്. അത്കൊണ്ട് തന്നെ സാവി ഒരുപിടി നിയമങ്ങൾ ബാഴ്‌സയിൽ നടപ്പിലാക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോഴിതാ ബാഴ്‌സ സൂപ്പർ താരമായ ജെറാർഡ് പീക്കെയുടെ ടിവി ഷോക്ക്‌ സാവി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അടുത്ത ആഴ്ച്ചയിൽ ടെലിവിഷൻ ഷോയായ എൽ ഹൊർമിഗേറോയിൽ പങ്കെടുക്കാൻ ജെറാർഡ് പീക്കെ തീരുമാനിച്ചിരുന്നു. ഇതാണ് സാവി ഇടപ്പെട്ടു ഇപ്പോൾ ക്യാൻസലാക്കിയിരിക്കുന്നത്. എന്തെന്നാൽ ഈ ഷോക്ക്‌ വേണ്ടി പീക്കെ മാഡ്രിഡിലേക്ക് സഞ്ചരിക്കേണ്ടി വരും. ഇത് സമയത്തിന്റെ കാര്യത്തിൽ പ്രശ്നം ഉണ്ടാക്കും. മാത്രമല്ല നോൺ സ്പോർട്ടിങ് പ്രവർത്തനങ്ങൾക്ക്‌ സാവി നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെന്നും അറിയാൻ കഴിയുന്നുണ്ട്.

ഈ നിയമങ്ങളെ കുറിച്ച് സാവി തന്നെ തുറന്നു പറഞ്ഞിരുന്നു. “ഇത് ബുദ്ധിമുട്ടാവുന്നതിനെ കുറിച്ചല്ല.മറിച്ച് ഇതൊരു ഓർഡറും നിയമങ്ങളുമാണ്.എല്ലാ കമ്പനികളിലും ഉള്ളത് പോലെ എനിക്കുമുണ്ട് നിയമങ്ങൾ.അത് നല്ല രൂപത്തിൽ പ്രവർത്തിച്ചാൽ ഗുണകരമാവും. അല്ലാത്ത പക്ഷം നല്ല രൂപത്തിലാവില്ല കാര്യങ്ങൾ മുന്നോട്ട് പോവുക.തീർച്ചയായും ഈ നിയമങ്ങളെ ഫോളോ ചെയ്യേണ്ടതുണ്ട്.അത് അച്ചടക്കമല്ല, മറിച്ച് ഒരു ഓർഡറാണ് ” ഇതാണ് സാവി പറഞ്ഞത്.

നിലവിൽ ജെറാർഡ് പീക്കെ പരിക്ക് മൂലം പുറത്താണ്.എന്നാൽ സാവിയുടെ ആദ്യ ട്രെയിനിങ് സെഷനിൽ പീക്കെ തന്റെ പങ്കാളിത്തം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *