ഇതൊരു വഴിത്തിരിവ് : ബാഴ്സ പരിശീലകൻ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എഫ്സി ബാഴ്സലോണ ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 70-ആം മിനുട്ടിൽ യുവതാരം അൻസു ഫാറ്റി നേടിയ ഗോളാണ് ബാഴ്സക്ക് ജയം സമ്മാനിച്ചത്. ഇതോടെ ബാഴ്സ നോക്കോട്ട് സാധ്യതകൾ നിലനിർത്തുകയായിരുന്നു.
ഏതായാലും ഈ വിജയം ബാഴ്സയെ സംബന്ധിച്ചിടത്തോളം ഒരു നിർണായകമായ വഴിത്തിരിവാണെന്നറിയിച്ചിരിക്കുകയാണിപ്പോൾ ബാഴ്സയുടെ താൽകാലിക പരിശീലകനായ സെർജി ബാർഹുവാൻ.ഈ ജയം താരങ്ങൾക്കെല്ലാം ആത്മവിശ്വാസം നൽകിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.മത്സരശേഷം ബാർഹുവാൻ പറഞ്ഞത് ഇങ്ങനെയാണ്.
Sergi Barjuan says Dynamo Kiev win can be turning point for Barcelona https://t.co/bAt1I0LXwa via @BlaugranesBarca
— Murshid Ramankulam (@Mohamme71783726) November 3, 2021
” മത്സരത്തിന് മുന്നേ, ഈ മത്സരം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതിനെ കുറിച്ച് ഞാൻ താരങ്ങളുമായി സംസാരിച്ചിരുന്നു.ഈ വിജയം നിർണായകമായ ഒരു വഴിത്തിരിവാണ്.ഈ ജയം നിങ്ങളെ ഫ്രീയാക്കുന്നു, നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു.മത്സരത്തിന് മുന്നേ താരങ്ങൾ എല്ലാവരും തന്നെ ടെൻഷനിലായിരുന്നു. ഇപ്പോൾ അവരുടെ മുഖത്ത് നിന്നും ആശ്വാസം വായിച്ചെടുക്കാം ” ബാഴ്സ പരിശീലകൻ പറഞ്ഞു.
നിലവിൽ ടേബിളിലെ രണ്ടാം സ്ഥാനക്കാരാണ് ബാഴ്സ.ഇനി ബെൻഫിക്കയെ പരാജയപ്പെടുത്തിയാൽ ഏറെക്കുറെ നോക്കോട്ട് റൗണ്ട് ഉറപ്പിക്കാം.