ലാപോർട്ട വേദനിപ്പിച്ചു, തുറന്ന് പറഞ്ഞ് മെസ്സി!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അപ്രതീക്ഷിതമായി എഫ്സി ബാഴ്സലോണ വിട്ടത്.ക്ലബ്ബുമായി പുതിയ കരാറിൽ ഏർപ്പെടാനാവാതെ വന്നതോടെ മെസ്സി പിഎസ്ജിയിലേക്ക് എത്തുകയായിരുന്നു.

ഇതിന് ശേഷം ബാഴ്‌സയുടെ പ്രസിഡന്റായ ലാപോർട്ട ഒരു പ്രസ്താവന നടത്തിയിരുന്നു.മെസ്സി ബാഴ്‌സക്ക്‌ വേണ്ടി ഫ്രീയായി കളിക്കുമെന്ന് താൻ പ്രതീക്ഷിച്ചു എന്നായിരുന്നു ലാപോർട്ട പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ഈ വാക്കുകൾ തന്നെ വേദനിപ്പിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ മെസ്സി. സ്പോർട്ടിനു നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം അറിയിച്ചത്.

“ഞാൻ നേരത്തെ പറഞ്ഞത് പോലെ, ബാഴ്‌സയിൽ തുടരാൻ വേണ്ടി സാധ്യമായതെല്ലാം ഞാൻ ചെയ്തിരുന്നു.ഒരിക്കലും അവർ എന്നോട് ഫ്രീയായി കളിക്കാൻ ആവിശ്യപ്പെട്ടിരുന്നില്ല.എന്നോട് എന്റെ സാലറി 50 ശതമാനം കുറക്കാൻ ആവിശ്യപ്പെട്ടിരുന്നു, ഞാൻ ഒരു പ്രശ്നവുമില്ലാതെ അത് ചെയ്തു.ക്ലബ്ബിനെ വീണ്ടും സഹായിക്കാൻ ഞാൻ ഒരുക്കമായിരുന്നു. എന്റെയും എന്റെ കുടുംബത്തിന്റെയും ആഗ്രഹം എന്നുള്ളത് ബാഴ്‌സയിൽ തുടരുക എന്നുള്ളതായിരുന്നു.എന്നോട് ആരും ഫ്രീയായി കളിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അത്കൊണ്ട് തന്നെ പ്രസിഡന്റിന്റെ ആ വാക്കുകൾ എന്നെ വേദനിപ്പിച്ചു.അദ്ദേഹത്തിന് ഒരിക്കലും ആ പ്രസ്താവന നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല.അത് ആളുകളെ ചിന്തിപ്പിക്കാനും സംശയം ഉടലെടുക്കാനും കാരണമാവുന്നു. ഞാൻ അത് അർഹിക്കുന്നില്ല ” മെസ്സി പറഞ്ഞു.

ഏതായാലും ലാപോർട്ട തന്നോട് ഫ്രീയായി കളിക്കാൻ ആവിശ്യപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് മെസ്സി വ്യക്തമാക്കുന്നത്. മറ്റൊരു റോളിൽ ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്നും മെസ്സി ഇതേ ഇന്റർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *