അഗ്നിയിലൂടെ നടക്കൂ, രക്തത്തിന്റെ രുചിയറിയൂ: എംബപ്പേക്ക്‌ സ്ലാട്ടന്റെ ഉപദേശം!

നിലവിലെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് കിലിയൻ എംബപ്പേ. ഈ സീസണിലും മോശമല്ലാത്ത രൂപത്തിലാണ് എംബപ്പേ കളിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം സ്ലാട്ടൻ ഇബ്രാഹിമോവിച്ചാവട്ടെ ഈ പ്രായത്തിലും ഫുട്ബോൾ ലോകത്തെ വിസ്മയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഏതായാലും എംബപ്പേയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ സ്ലാട്ടൻ പങ്കു വെച്ചിട്ടുണ്ട്. അതായത് എംബപ്പേ ഇതുവരെ ചെയ്ത കാര്യങ്ങൾ മതിയായിട്ടില്ലെന്നും കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോവാൻ എംബപ്പേ പഠിക്കേണ്ടതുണ്ട് എന്നുമാണ് സ്ലാ ട്ടൻ അറിയിച്ചിരുന്നത്. എംബപ്പേ രക്തം രുചിക്കണമെന്നും അഗ്നിയിലൂടെ നടക്കണമെന്നുമാണ് സ്ലാട്ടൻ ആലങ്കാരികമായി പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം ടെലിഫൂട്ടിനോട് സംസാരിക്കുകയായിരുന്നു സ്ലാട്ടൻ.

” ഞാൻ എംബപ്പേയെ ഇഷ്ടപ്പെടുന്നുണ്. പക്ഷേ അദ്ദേഹം ഇതുവരെ മതിയായ കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ല.എംബപ്പേയെ സ്വയം വേദനിപ്പിച്ചു കൊണ്ട് കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്.എംബപ്പേ രക്തത്തിന്റെ രുചിയറിയേണ്ടതുണ്ട്. അഗ്നിയിലൂടെ നടക്കേണ്ടതുമുണ്ട്.നിങ്ങൾ മതിയായ ആളല്ല, നിങ്ങൾ മെച്ചപ്പെടുമെന്ന് പറയുന്ന ആളുമായാണ് നിങ്ങൾ ചുറ്റപ്പെടേണ്ടത്.എന്നെ സംബന്ധിച്ചിടത്തോളം എംബപ്പേ ലോകത്തിലെ ഏറ്റവും മികച്ച 10 താരങ്ങളിൽ പെട്ട ഒരാളാണ്.ഒരുപാട് കാലമായി മികച്ച താരങ്ങളായി ഒരുപാട് പേർ ഇന്ന് ഫുട്ബോൾ ലോകത്തുണ്ട്.കൂടാതെ സ്ലാട്ടനുമുണ്ട്.അത്കൊണ്ട് തന്നെ ബാക്കിയുള്ളവരെ കുറിച്ച് സംസാരിക്കേണ്ട ആവിശ്യമില്ല ” സ്ലാട്ടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *