ബാഴ്സയിലേക്ക് തിരികെയെത്തണം : തുറന്ന് പറഞ്ഞ് മെസ്സി!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടു കൊണ്ട് പിഎസ്ജിയിലേക്കെത്തിയത്. തികച്ചും അപ്രതീക്ഷിതമായ ഒരു ട്രാൻസ്ഫറായിരുന്നു ലയണൽ മെസ്സിയുടേത്. താരം പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടി തുടങ്ങിയെങ്കിലും ആ പഴയ ഫോമിലേക്ക് മടങ്ങിയെത്താൻ മെസ്സിക്ക് സാധിച്ചിട്ടില്ല.
ഏതായാലും തനിക്ക് ഒരു ദിവസം എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്തണമെന്നുള്ള ആഗ്രഹം ഇപ്പോൾ മെസ്സി തുറന്ന് പറഞ്ഞിട്ടുണ്ട്.വിരമിച്ചതിന് ശേഷം ബാഴ്സയെ സഹായിക്കാൻ ടെക്നിക്കൽ സെക്രട്ടറിയുടെ വേഷത്തിൽ എത്താനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നാണ് മെസ്സി അറിയിച്ചിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു മെസ്സി.
Lionel Messi still loves Barcelona 💙♥️ pic.twitter.com/H50faQ01HB
— Goal (@goal) October 31, 2021
” തീർച്ചയായും ഞാൻ എപ്പോഴും പറയാറുണ്ട് ബാഴ്സയെ സഹായിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്നുള്ള കാര്യം.ക്ലബുകളുടെ ടെക്നിക്കൽ സെക്രട്ടറിയാവാൻ ഞാൻ ഇഷ്ടപ്പെടുന്നു.അത് ബാഴ്സയുടെതാവുമോ അതല്ലെങ്കിൽ മറ്റേതെങ്കിലും ക്ലബ്ബിന്റെതാവുമോ എന്നെനിക്കറിയില്ല.അങ്ങനെ ഒരു സാധ്യത ഉണ്ടെങ്കിൽ,തീർച്ചയായും എനിക്ക് കഴിയുന്ന പോലെ ഒരിക്കൽ കൂടി ടീമിന് സംഭാവനകൾ നൽകാൻ ഞാൻ ഇഷ്ടപ്പെടുന്നു.കാരണം ഞാൻ സ്നേഹിക്കുന്ന ഒരു ക്ലബാണ് ബാഴ്സ. മികച്ച രൂപത്തിൽ മുന്നോട്ട് പോവണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ക്ലബാണ് ബാഴ്സ.ബാഴ്സയുടെ വളർച്ച തുടരണമെന്നും ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി ബാഴ്സ നിലനിൽക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
ഏതായാലും വിരമിച്ച ശേഷം മറ്റൊരു റോളിൽ ബാഴ്സയിൽ ഉണ്ടാവുമെന്ന് തന്നെയാണ് മെസ്സിയുടെ ഈ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.