വിമർശനങ്ങൾക്ക് കനത്ത മറുപടിയുമായി നെയ്മർ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജി ലില്ലിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി മാർക്കിഞ്ഞോസും ഡി മരിയയുമായിരുന്നു ഗോളുകൾ നേടിയത്. മികച്ച പ്രകടനം പുറത്തെടുത്ത നെയ്മർ ജൂനിയർ ഒരു അസിസ്റ്റ് തന്റെ പേരിൽ കുറിക്കുകയും ചെയ്തിരുന്നു.

സമീപകാലത്ത് നെയ്മർക്ക്‌ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. നെയ്മർ കളിയെ ഗൗരവമായി കാണുന്നില്ലെന്നും ജീവിതരീതി മാറ്റേണ്ടതുണ്ട് എന്നുമായിരുന്നു വിമർശനങ്ങൾ. എന്നാൽ ഈ വിമർശനങ്ങൾക്ക്‌ കനത്ത മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ നെയ്മർ. ഞാൻ സീരിയസ് അല്ലായിരുന്നുവെങ്കിൽ ഇന്നെത്തി നിൽക്കുന്ന ടോപ്പിൽ എത്തില്ലായിരുന്നു എന്നാണ് നെയ്മർ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ സീരിയസ് അല്ലായിരുന്നുവെങ്കിൽ ഞാൻ ടോപ്പിൽ എത്തുമായിരുന്നില്ല.ഞാൻ പുറത്ത് പോവുന്നത് എന്റെ ഒഴിവ് സമയങ്ങളിലാണ്. അതിലെന്താണ് പ്രശ്നം? എന്റെ കളത്തിലെ പ്രകടനങ്ങൾക്ക്‌ എന്നെ നിങ്ങൾക്ക്‌ വിലയിരുത്താം.പക്ഷേ എന്റെ ജീവിതത്തിൽ എന്ത് ചെയ്യണം എന്നുള്ളത് എനിക്കറിയാം. അതിനെ വിലയിരുത്തേണ്ട ആവിശ്യമില്ല.കാരണം ഞാൻ ഒരു സ്വതന്ത്രവ്യക്തിയാണ്.ഞാൻ എന്റെ ശരീരത്തിയ ശ്രദ്ധാലു അല്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തില്ലായിരുന്നു.ഫുട്ബോൾ കളിക്കുക എന്നുള്ളതാണ് എന്റെ ജീവിതത്തിലെ ഫേവറേറ്റ് കാര്യം.വിശ്വസ്ഥനായ, സത്യസന്ധനായ ഒരു താരമായി എന്നെ ചരിത്രത്തിൽ രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു ” നെയ്മർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *