ബാഴ്‌സയിലേത് പോലെ ഞാനും മെസ്സിയും പിഎസ്ജിയിലും ചരിത്രം കുറിക്കും : നെയ്മർ

ഈ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതോട് കൂടി പിഎസ്ജിയുടെ ശക്തി ഇരട്ടിയായി വർധിച്ചിരുന്നു. പിഎസ്ജിയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടമാണ്. മുമ്പ് നെയ്മറും മെസ്സിയുമടങ്ങുന്ന താരനിര ബാഴ്സലോണയ്ക്ക് വേണ്ടി 2015-ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നു.അന്ന് ബാഴ്‌സയിൽ കുറിച്ചത് പോലെയുള്ള ചരിത്രം താനും മെസ്സിയും കൂടി പിഎസ്ജിയിൽ കുറിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ സൂപ്പർ താരമായ നെയ്മർ ജൂനിയർ. പുതുതായി ലാ റിപബ്ലിക്കക്ക്‌ നൽകിയ അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം അറിയിച്ചത്.

” മെസ്സി പിഎസ്ജിയിൽ എത്തിയതിൽ എനിക്ക് ശരിക്കും സന്തോഷമുണ്ട്.മെസ്സി ഒരു ആരാധനാപാത്ര മാത്രമല്ല, മറിച്ച് അദ്ദേഹം ഒരു ജീനിയസും നല്ലൊരു സുഹൃത്തും കൂടിയാണ്.നിങ്ങളുടെയൊപ്പം നിങ്ങളുടെ സുഹൃത്ത് കൂടിയുണ്ടെങ്കിൽ ആ ദിവസം കൂടുതൽ സന്തോഷകരമായിരിക്കും.ഞങ്ങൾ ബാഴ്സലോണയിൽ കുറിച്ചത് പോലെയുള്ള ചരിത്രം പിഎസ്ജിയിലും കുറിക്കും, അതാണ് പ്രതീക്ഷകൾ ” ഇതാണ് നെയ്മർ അറിയിച്ചിട്ടുള്ളത്.

ബാഴ്‌സയിൽ കളിച്ചിരുന്ന കാലത്ത് MSN ത്രയം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. അതുപോലെയുള്ള നേട്ടങ്ങൾ പിഎസ്ജിയിലെ MNM ത്രയത്തിനും സ്വന്തമാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ നെയ്മർക്ക്‌ ഈ സീസണിൽ യഥാർത്ഥ ഫോമിലേക്ക് ഉയരാൻ കഴിയാത്തത് ഒരല്പം ആശങ്കയുണ്ടാക്കുന്നുണ്ട്. കൂടാതെ മെസ്സിക്കാവട്ടെ ഇത്‌ വരെ ലീഗ് വണ്ണിൽ ഗോൾ നേടാനും സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *