ഇത്‌ യുണൈറ്റഡാണ്, ഒരിക്കലും വിട്ടു നൽകാത്തവരുടെ ടീം : ക്രിസ്റ്റ്യാനോ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്‌ അറ്റലാന്റയെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. മത്സരത്തിൽ രണ്ട് ഗോളിന് പിറകിൽ നിന്ന യുണൈറ്റഡ് പിന്നീട് രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചു കൊണ്ട് അതിശക്തമാം വിധം തിരിച്ചു വരികയായിരുന്നു. യുണൈറ്റഡിന് വേണ്ടി റാഷ്ഫോർഡ്, മഗ്വയ്ർ എന്നിവരായിരുന്നു ഗോൾ നേടിയത്. അതിന് ശേഷമാണ് ക്രിസ്റ്റ്യാനോയുടെ വിജയഗോൾ പിറന്നത്. കഴിഞ്ഞ വിയ്യാറയലിനെതിരെയുള്ള മത്സരത്തിലും ക്രിസ്റ്റ്യാനോ തന്നെയായിരുന്നു യുണൈറ്റഡിന് വിജയഗോൾ സമ്മാനിച്ചിരുന്നത്.

ഏതായാലും ഈ വിജയത്തിലുള്ള സന്തോഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സോഷ്യൽ മീഡിയ വഴി അറിയിച്ചിട്ടുണ്ട്. ആദ്യം സഹതാരങ്ങളെ അഭിനന്ദിക്കുകയാണ് റൊണാൾഡോ ചെയ്തത്. പിന്നീട് അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്.

“യെസ്, ദി തിയേറ്റർ ഓഫ് ഡ്രീംസ്‌ ഈസ്‌ ഓൺ ഫയർ. ഞങ്ങൾ സജീവമായി തന്നെ നിലനിൽക്കുന്നുണ്ട്.ഞങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്.ഒരിക്കലും വിട്ടു നൽകാത്തവരാണ് ഞങ്ങൾ. ഇത്‌ ഓൾഡ് ട്രാഫോഡാണ് ” ഇതാണ് റൊണാൾഡോ കുറിച്ചിരിക്കുന്നത്.

ഏതായാലും മോശം ഫോമിലൂടെ കടന്ന് പോവുന്ന യുണൈറ്റഡിന് ഒരു പുതുജീവനാണ് ഈ ജയം സമ്മാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *