ഇത്തവണത്തെ ബാലൺ ഡി’ഓറിനർഹൻ ബെൻസിമ : റൊണാൾഡോ!

ഈ വർഷം മിന്നുന്ന പ്രകടനമാണ് റയലിന്റെ സൂപ്പർ താരമായ കരിം ബെൻസിമ പുറത്തെടുത്തിട്ടുള്ളത്. കൂടാതെ ഫ്രാൻസ് ടീമിനൊപ്പം യുവേഫ നേഷൻസ് ലീഗ് കിരീടത്തിൽ മുത്തമിടാനും താരത്തിന് സാധിച്ചിരുന്നു.അത്കൊണ്ട് തന്നെ ഇത്തവണത്തെ ബാലൺ ഡി’ഓറിന് സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ കരിം ബെൻസിമയുമുണ്ട്.

ഏതായാലും ഇത്തവണത്തെ ബാലൺ ഡി’ഓറിനർഹൻ കരിം ബെൻസിമയാണെന്നറിയിച്ചിരിക്കുകയാണിപ്പോൾ ബ്രസീലിയൻ ഇതിഹാസതാരമായ റൊണാൾഡോ നസാരിയോ. തന്റെ സോഷ്യൽ മീഡിയ വഴിയാണ് റൊണാൾഡോ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു സംശയവിമില്ലാതെ എനിക്ക് പറയാൻ കഴിയും, ബാലൺ ഡി’ഓറിനുള്ള എന്റെ കാന്റിഡേറ്റ് ബെൻസിമയാണ്.ലോകത്തിലെ ഏറ്റവും മികച്ച ഫോർവേഡാണ് ബെൻസിമ,കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം അസാധാരണമായ രൂപത്തിലുള്ള പ്രകടനമാണ് നടത്തുന്നത്.അതിനേക്കാളും മുകളിൽ അദ്ദേഹമൊരു ചാമ്പ്യനാണ്.തീർച്ചയായും അദ്ദേഹം ബാലൺ ഡി’ഓർ അർഹിക്കുന്നു. നിങ്ങൾക്കെന്ത് തോന്നുന്നു? ” ഇതാണ് റൊണാൾഡോ നസാരിയോ കുറിച്ചത്.

റൊണാൾഡോയും ബെൻസിമയും റയലിന്റെ നമ്പർ നയൺ ജേഴ്സി അണിഞ്ഞവരാണ്. താൻ വലിയ റൊണാൾഡോ ആരാധകനാണ് എന്നുള്ള കാര്യം നേരത്തെ തന്നെ ബെൻസിമ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഇത്തവണത്തെ ബാലൺ ഡി’ഓറിന് വോട്ട് രേഖപ്പെടുത്താൻ താൻ ഉദ്ദേശിക്കുന്നവരുടെ കൂട്ടത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയും കരിം ബെൻസിമയുടെ പേര് പറഞ്ഞിരുന്നു.നവംബർ 29-നാണ് ബാലൺ ഡി’ഓർ ജേതാവിനെ പ്രഖ്യാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *