ഞങ്ങൾ ബ്രസീലാണ്, വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് ഫാബിഞ്ഞോ!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വയെ നേരിടാനുള്ള ഒരുക്കത്തിലാണ് കരുത്തരായ ബ്രസീൽ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 6 മണിക്ക് സ്വന്തം മൈതാനത്ത് വെച്ചാണ് ബ്രസീൽ ഈയൊരു മത്സരം കളിക്കുക. കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ കൊളംബിയയോട് സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ ഒരു ഗോൾ പോലും നേടാൻ ബ്രസീലിന് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് നിരവധി വിമർശനങ്ങൾ ബ്രസീൽ ടീമിനും പരിശീലകൻ ടിറ്റെക്കും ഏൽക്കേണ്ടി വന്നിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ബ്രസീലിയൻ താരമായ ഫാബിഞ്ഞോ. കൊളംബിയക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഇത് ബ്രസീലാണ് എന്ന കാര്യം മറക്കേണ്ട എന്നുമാണ് ഫാബിഞ്ഞോ അറിയിച്ചിട്ടുള്ളത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫാബിഞ്ഞോ.
Fabinho diz que seleção brasileira jogou bem contra a Colômbia, mas admite busca por melhora: "Vencer e convencer".
— ge (@geglobo) October 13, 2021
Volante ainda celebra sequência como titular na ausência de Casemiro https://t.co/U9gs26CjzX
” നിങ്ങൾക്കുള്ളതിൽ നിന്നും വ്യത്യസ്ഥമായ ഒരു കാഴ്ച്ചപ്പാടാണ് കഴിഞ്ഞ മത്സരത്തെ കുറിച്ച് ഞങ്ങൾക്കുള്ളത്.കൊളംബിയക്കെതിരെ ബ്രസീൽ മികച്ച രൂപത്തിൽ കളിച്ചു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.പ്രത്യേകിച്ച് ആദ്യപകുതിയിൽ ഒരുപാട് സ്പേസുകൾ ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.പക്ഷേ അവസാനത്തിൽ ഞങ്ങൾക്കത് മുതലെടുക്കാൻ കഴിഞ്ഞില്ല.തീർച്ചയായും വിജയമായിരുന്നു ഞങ്ങൾക്കാവിശ്യം.പക്ഷേ സമനില എന്നുള്ളത് മോശം റിസൾട്ട് അല്ല.ഞങ്ങൾ ബ്രസീലിയൻ ടീമാണ്.എപ്പോഴും ഇമ്പ്രൂവ് ആവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.നല്ല രൂപത്തിൽ കളിക്കാനും അത് വഴി ജയങ്ങൾ നേടാനും ഞങ്ങൾ ആഗ്രഹിക്കുന്നു.കേവലം ജയങ്ങൾ മാത്രമല്ല, മറിച്ച് ഏത് രൂപത്തിൽ ജയങ്ങൾ നേടി എന്നുള്ളതും കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ” ഇതാണ് ഫാബിഞ്ഞോ പറഞ്ഞിട്ടുള്ളത്.
സൂപ്പർ താരം കാസമിറോക്ക് പകരക്കാരനായാണ് ഫാബിഞ്ഞോ ബ്രസീൽ ഇലവനിൽ ഇടം നേടിയിട്ടുള്ളത്. പല്ലിനേറ്റ ഇൻഫെക്ഷൻ മൂലമാണ് കാസമിറോക്ക് സ്ക്വാഡിലെ സ്ഥാനം നഷ്ടമായത്.