പിഎസ്ജിയിൽ സന്തോഷവാനല്ല, ഈ സീസണിൽ ടീമിൽ എത്തിയ സൂപ്പർ താരം തുറന്ന് പറയുന്നു!

ഈ സീസണിൽ ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക്‌ കഴിഞ്ഞിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും ആദ്യം ടീമിൽ എത്തിയ താരമാണ് വൈനാൾഡം. ലിവർപൂളിൽ നിന്നുമാണ് ഈ മധ്യനിര താരത്തെ പിഎസ്ജി സ്വന്തമാക്കിയിരുന്നത്.എന്നാൽ താരസമ്പന്നമായ പിഎസ്ജിയിൽ ആവിശ്യമായ അവസരങ്ങൾ വൈനാൾഡത്തിന് ലഭിച്ചിരുന്നില്ല. ഇതിലുള്ള നീരസം ഇപ്പോൾ വൈനാൾഡം രേഖപ്പെടുത്തിയിട്ടുണ്ട്.പിഎസ്ജിയിൽ ഇപ്പോൾ താൻ പൂർണ്ണമായും സന്തോഷവാനാണ് എന്ന് പറയാൻ കഴിയില്ല എന്നാണ് താരം പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഞാൻ പിഎസ്‌ജിയിൽ പൂർണ്ണമായും സന്തോഷവാനാണ് എന്നെനിക്ക് പറയാൻ കഴിയില്ല. ഞാൻ ആഗ്രഹിക്കുന്ന ഒരു സാഹചര്യമല്ല അവിടെയുള്ളത്. ഈ വർഷങ്ങളിൽ ഒരുപാട് തവണ ഞാൻ കളിച്ചിട്ടുണ്ട്. നല്ല രൂപത്തിൽ, ഫിറ്റായി കൊണ്ട് തന്നെയാണ് ഞാൻ ഈ മത്സരങ്ങളിൽ ഒക്കെ തന്നെയും കളിച്ചിട്ടുള്ളത്.ഒരു പുതിയ സ്റ്റെപ് എന്നോണമാണ് ഞാൻ പിഎസ്ജിയിൽ എത്തിയത്. പക്ഷേ അവിടെ മറ്റൊരു രൂപത്തിലാണ് കാര്യങ്ങൾ സംഭവിച്ചിട്ടുള്ളത്. അക്കാര്യം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.പക്ഷേ ഇത്‌ ഫുട്ബോളാണ്. ഇതിൽ നിന്നൊക്കെ ഞാൻ പാഠമുൾക്കൊള്ളേണ്ടതുണ്ട്.ഞാൻ ഒരു പോരാളിയാണ്.പോസിറ്റീവായി നിലകൊണ്ട് കാര്യങ്ങളെ മാറ്റേണ്ടതുണ്ട് ” വൈനാൾഡം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *