പുരസ്കാരനേട്ടം,ആരാധകർക്കും സഹതാരങ്ങൾക്കും സന്ദേശവുമായി ക്രിസ്റ്റ്യാനോ!
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ ഇതിനോടകം നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.ഇതിൽ മൂന്ന് ഗോളുകളും പിറന്നിരുന്നത് പ്രീമിയർ ലീഗിലായിരുന്നു. മാത്രമല്ല കഴിഞ്ഞ സെപ്റ്റംബർ മാസത്തെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും റൊണാൾഡോ സ്വന്തമാക്കി.അഞ്ചാം തവണയാണ് റൊണാൾഡോ ഇത് സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് നാല് തവണ റൊണാൾഡോ ഇത് നേടിയിരുന്നു.ഏതായാലും ഇതിന് ശേഷം ആരാധകർക്കും സഹതാരങ്ങൾക്കും സന്ദേശം നൽകിയിരിക്കുകയാണിപ്പോൾ റൊണാൾഡോ. ഇൻസ്റ്റാഗ്രാമിലൂടെയാണ് റൊണാൾഡോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo sends message to Man United squad and reacts to Premier League award #mufc https://t.co/Tm1h96y6yT
— Man United News (@ManUtdMEN) October 8, 2021
” ഒരുപാട് മികച്ച താരങ്ങൾ ഉള്ള പ്രീമിയർ ലീഗിലെ പ്ലയെർ ഓഫ് ദി മന്ത് പുരസ്കാരം ലഭിച്ചതിൽ അഭിമാനം തോന്നുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിലെ എന്റെ എല്ലാ സഹതാരങ്ങളോടും ഞാൻ നന്ദി പറയുന്നു.അവർ ഇല്ലായിരുന്നുവെങ്കിൽ എനിക്കിത് നേടാൻ കഴിയുമായിരുന്നില്ല.ഇനിയും കഠിനാദ്ധ്യാനം ചെയ്യേണ്ടതുണ്ട്.തീർച്ചയായും അതിന്റെ ഫലങ്ങൾ വഴിയേ വരുന്നതാണ് ” ഇതാണ് റൊണാൾഡോ കുറിച്ചത്.
ഏറ്റവും കൂടുതൽ പ്ലയെർ ഓഫ് ദി മന്ത് പുരസ്കാരം നേടിയ യുണൈറ്റഡ് താരങ്ങൾ റൂണിയും റൊണാൾഡോയുമാണ്. അഞ്ച് വീതമാണ് ഇരുവരും നേടിയിട്ടുള്ളത്. ഒരു തവണ കൂടി നേടിയാൽ റൂണിയെ മറികടക്കാൻ റൊണാൾഡോക്ക് സാധിക്കും.