അരാനെ അരങ്ങേറും, ബ്രസീലിന്റെ ഇലവൻ സ്ഥിരീകരിച്ച് ടിറ്റെ!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ പത്താം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ബ്രസീലിന്റെ എതിരാളികൾ വെനിസ്വേലയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് വെനിസ്വേലയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിനുള്ള ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവനെ പരിശീലകനായ ടിറ്റെ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും വരുത്തുന്ന മാറ്റങ്ങളാണ് ടിറ്റെ സ്ഥിരീകരിച്ചിട്ടുള്ളത്. പ്രമുഖ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) October 7, 2021
ഇത് പ്രകാരം ഗില്ലർമേ അരാനെ ബ്രസീലിന്റെ സീനിയർ ടീമിനായി അരങ്ങേറും.അലക്സ് സാൻഡ്രോ കളിക്കുന്ന ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് താരം കളിക്കുക. ഗോൾകീപ്പർ സ്ഥാനത്തേക്ക് വെവേർട്ടണിന്റെ പകരം ആലിസൺ തന്നെ തിരിച്ചെത്തും.പല്ലിലെ ഇൻഫെക്ഷൻ കാരണം കാസമിറോ പുറത്താണ്. ആ സ്ഥാനത്ത് ഫാബിഞ്ഞോയായിരിക്കും സ്റ്റാർട്ട് ചെയ്യുക.മുന്നേറ്റനിരയിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ഉണ്ടാവില്ല. സസ്പെൻഷൻ മൂലമാണ് താരത്തിന് മത്സരം നഷ്ടമാവുക. അതേസമയം ഗബ്രിയേൽ ജീസസ് മടങ്ങിയെത്തും.
ഈ മാറ്റങ്ങൾ പ്രകാരമുള്ള ബ്രസീലിന്റെ ഇലവൻ ഇതാണ്..
Alisson, Danilo, Marquinhos, Thiago Silva and Guilherme Arana; Fabinho, Éverton Ribeiro, Gerson and Lucas Paquetá; Gabigol and Gabriel Jesus.
ഇതുവരെ നടന്ന എട്ട് മത്സരങ്ങളിൽ എട്ടും ബ്രസീൽ വിജയിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ആ വിജയകുതിപ്പ് തുടരലാവും ബ്രസീലിന്റെ ലക്ഷ്യം.