തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച താരം റൊണാൾഡോ ലിമയെന്ന് ഫിഗോ

തന്റെ കരിയറിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുകയും മതിപ്പുളവാക്കുകയും ചെയ്തത് ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡോ ലിമയെന്ന് പോർച്ചുഗൽ ഇതിഹാസം ലൂയിസ്‌ ഫിഗോ. കഴിഞ്ഞ ദിവസം ഫോക്സ് സ്പോർട്സിന് ബ്രസീലിന് നൽകിയ അഭിമുഖത്തിലാണ് ഫിഗോ ഇക്കാര്യം വെളിപ്പെടുത്തിയത്. റയലിലും ബാഴ്സയിലും അദ്ദേഹത്തിനൊപ്പം കളിക്കാൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ബാഴ്സ വിട്ട് റയലിലേക്ക് പോവാനെടുത്ത തീരുമാനം സന്തോഷം നൽകുന്നതായിരുന്നുവെന്നും അതിലൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ലെന്നും ഫിഗോ പറഞ്ഞു.ജോർജെ ജീസസിനൊപ്പം വർക്ക്‌ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷവാനാണെന്നും ഫിഗോ കൂട്ടിച്ചേർത്തു.

” എന്നെ ഏറ്റവും കൂടുതൽ മതിപ്പുളവാക്കിയ താരമാണ് റൊണാൾഡോ നസാരിയോ.റയലിലും ബാഴ്സയിലും എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച താരം റൊണാൾഡോ തന്നെയാണ്. അദ്ദേഹത്തിനെ തുടർച്ചയായ പരിക്കുകൾ വേട്ടയാടിയില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ക്വാളിറ്റി അദ്ദേഹം പ്രകടിപ്പിക്കുമായിരുന്നു. വിത്യാസങ്ങൾ സൃഷ്ടിക്കാൻ വേണ്ടി അദ്ദേഹത്തിന് അദ്ദേഹത്തിന് കൂടുതലൊന്നും ചെയ്യേണ്ടി വരുമായിരുന്നില്ല. അതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ട്‌ നിർത്തുന്നതും ” ഫിഗോ അഭിമുഖത്തിൽ പറഞ്ഞു. പരിശീലകൻ ജോർജെ ജീസസിനെ കുറിച്ചും ഫിഗോ പരാമർശിച്ചു. “ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന പരിശീലകനാണ് അദ്ദേഹം. അദ്ദേഹത്തിന് കഴിയുന്നതെല്ലാം അദ്ദേഹം നേടി. പോർച്ചുഗല്ലിൽ മാത്രമല്ല. അദ്ദേഹം പ്രവർത്തിച്ച എല്ലാ സ്ഥലങ്ങളിലും. മികച്ചൊരു പരിശീലകനാണ് അദ്ദേഹം ” ഫിഗോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *