നിരാശരും അസ്വസ്ഥരുമാണ്, അട്ടിമറി തോൽവിയെ കുറിച്ച് പോച്ചെട്ടിനോ പറയുന്നു!
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ പിഎസ്ജിക്ക് ഇന്നലെ അപ്രതീക്ഷിത തിരിച്ചടി ഏൽക്കേണ്ടി വന്നിരുന്നു. ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റെന്നസ് പിഎസ്ജിയെ അട്ടിമറിച്ചത്. സീസണിലെ ആദ്യ തോൽവിയാണെങ്കിലും ഈ തോൽവിയിൽ വളരെയധികം നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ. തങ്ങൾ വളരെയധികം നിരാശരും അസ്വസ്ഥരുമാണ് എന്നാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ എൽ എക്യുപെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Mauricio Pochettino on PSG loss to Rennes: “We are frustrated and disappointed.” | Get French Football News: https://t.co/dkzMNz8Vj7 via @GFFN
— Murshid Ramankulam (@Mohamme71783726) October 4, 2021
” നല്ല രൂപത്തിൽ അല്ല ഞങ്ങൾ മത്സരം ആരംഭിച്ചത്.അതിന് ശേഷം ഞങ്ങൾ മുപ്പത് മിനുട്ടോളം ക്വാളിറ്റിയോടെ കളിച്ചു.കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ കഴിഞ്ഞില്ല എന്നുള്ളത് നാണക്കേട് ആണ്.കൂടാതെ രണ്ട് തവണ മാനസികമായ തിരിച്ചടിയും ഞങ്ങൾക്കേറ്റു.ആദ്യപകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലും. ഇതോടെ അവരുടെ കോൺഫിഡൻസ് ഉയർന്നു.സിറ്റിയെ തോൽപ്പിച്ച അതേ ടീമുമായാണ് ഞങ്ങൾ മത്സരത്തിന് എത്തിയത്.ഈ തോൽവിക്കുള്ള പ്രാഥമിക ഉത്തരവാദി ഞാനാണ്.ഒരുപാട് അവസരങ്ങൾ ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ മാത്രമാണ് എനിക്ക് തൃപ്തിയുള്ളത്.ആരും തന്നെ തോൽവിയെ ഇഷ്ടപ്പെടുന്നില്ല.തീർച്ചയായും ഞങ്ങൾ നിരാശരും അസ്വസ്ഥരുമാണ്.ഗോളവസരങ്ങൾ മുതലെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഗോളുകൾ വഴങ്ങുകയും ചെയ്തു.തീർച്ചയായും ഈ അവസ്ഥ ഞങ്ങൾക്ക് അസ്വസ്ഥത തന്നെയാണ് നൽകുന്നത് ” പോച്ചെട്ടിനോ പറഞ്ഞു.
ഇന്നലത്തെ തോൽവിയോടെ ഒരല്പം വിമർശനങ്ങൾ പോച്ചെട്ടിനോക്ക് ഏൽക്കേണ്ടി വന്നിരുന്നു. ഏതായാലും ഒരുപാട് ജോലികൾ പോച്ചെട്ടിനോക്ക് ബാക്കിയുണ്ട് എന്ന് വ്യക്തമാണ്.