റയലിൽ എത്തുമെന്ന് എംബപ്പേ പറഞ്ഞു, വെളിപ്പെടുത്തലുമായി ബെൻസിമ!
പിഎസ്ജിയുടെ സൂപ്പർ താരമായ കിലിയൻ എംബപ്പേക്ക് വേണ്ടി കഠിനപരിശ്രമമായിരുന്നു കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ റയൽ നടത്തിയിരുന്നത്. എന്നാൽ പിഎസ്ജി താരത്തെ വിട്ടു നൽകാൻ തയ്യാറല്ലായിരുന്നു. അത്കൊണ്ട് തന്നെ നിലവിൽ റയൽ തങ്ങളുടെ അടുത്ത ഊഴത്തിനായി കാത്തിരിക്കുകയാണ്.
അതേസമയം എംബപ്പേ റയലിലേക്ക് എത്തുമെന്നുള്ള റൂമറുകൾക്ക് ശക്തി പകർന്ന് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ സൂപ്പർ താരമായ കരിം ബെൻസിമ. ഫ്രഞ്ച് ടീമിലെ സഹതാരങ്ങളാണ് എംബപ്പേയും ബെൻസിമയും. താൻ റയലിലേക്ക് എത്തുമെന്നുള്ള കാര്യം എംബപ്പേ തന്നെ പറഞ്ഞു എന്നാണ് ബെൻസിമയുടെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Benzema: One day Mbappe will play for Real Madrid https://t.co/r0dm5Px7w0
— Murshid Ramankulam (@Mohamme71783726) October 3, 2021
“താൻ റയലിൽ എത്തുമെന്നുള്ള കാര്യം എംബപ്പേ തന്നെ പറഞ്ഞിരുന്നു.അദ്ദേഹത്തിന് വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യണം എന്നുണ്ട്.ഒരു ദിവസം അദ്ദേഹം റയലിനായി കളിക്കും.ആ ദിവസം എപ്പോഴാണ് എന്നെനിക്കറിയില്ല.പക്ഷേ അദ്ദേഹം റയലിലേക്ക് എത്തും.സമയത്തിന്റെ പ്രശ്നം മാത്രമാണ് അവശേഷിക്കുന്നത്.ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് റയൽ ” ബെൻസിമ പറഞ്ഞു.
ഈ സീസണോട് കൂടിയാണ് എംബപ്പേയുടെ കരാർ അവസാനിക്കുക. ജനുവരിയിൽ താരവുമായി പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനുള്ള അവസരം റയലിനുണ്ട്.