ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കുന്നതിന്റെ ഗുണമെന്ത്? വരാനെ പറയുന്നു!

മുമ്പ് റയൽ മാഡ്രിഡിൽ ദീർഘകാലം സഹതാരങ്ങളായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും റാഫേൽ വരാനെയും ഒരിക്കൽ കൂടി ഒരുമിച്ചിരുന്നു. ഈ ട്രാൻസ്ഫർ ജാലകത്തിലാണ് ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിട്ടുള്ളത്. രണ്ട് പേരും മികച്ച പ്രകടനമാണ് ഇപ്പോൾ ക്ലബ്ബിന് വേണ്ടി നടത്തി കൊണ്ടിരിക്കുന്നത്.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കുന്നതിന്റെ ഗുണം ഇപ്പോൾ റാഫേൽ വരാനെ വിശദീകരിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോയെ പോലെയൊരു താരത്തോടൊപ്പം കളിക്കുമ്പോൾ ഓരോ ദിവസവും നിങ്ങൾ ഇമ്പ്രൂവ് ആകുമെന്നാണ് വരാനെ അറിയിച്ചിട്ടുള്ളത്.കൂടാതെ സെർജിയോ റാമോസ്, ഹാരി മഗ്വയ്ർ എന്നിവരെ പറ്റിയും വരാനെ സംസാരിച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“വർക്ക്‌ എത്തിക്കിന്റെ കാര്യത്തിലും വിന്നിംഗ് മെന്റാലിറ്റിയുടെ കാര്യത്തിലും റൊണാൾഡോ ലോകത്തിന് ഒരു ഉത്തമോദാഹരണമാണ്.ക്രിസ്റ്റ്യാനോയെ പോലെയൊരു താരത്തിന്റെ കൂടെ കളിക്കുമ്പോൾ നിങ്ങൾ ഓരോ ദിവസവും ഇമ്പ്രൂവ് ആവുകയാണ് ചെയ്യുക.ഈ പ്രായത്തിലും അദ്ദേഹം ഹൈ ലെവലിൽ കളിക്കുന്നുണ്ടെങ്കിൽ അദ്ദേഹം വർക്ക്‌ അപാരമാണ് എന്നാണ് അതിനർത്ഥം.അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിയുന്നതിൽ ഞാൻ സന്തോഷവാനാണ്.സെർജിയോ റാമോസിനോടൊപ്പം കളിക്കാൻ എനിക്ക് പത്ത് വർഷത്തോളം സമയം ലഭിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കാനും ഇണങ്ങി ചേർന്ന് പ്രവർത്തിക്കാനും എനിക്ക് സാധിച്ചിരുന്നു. ഹാരി മഗ്വയ്റും ഒരു മികച്ച താരമാണ്.പക്ഷേ കളത്തിൽ കംഫർട്ടബിൾ ആവണമെങ്കിൽ ഞങ്ങൾ ഇനിയും ഹാർഡ് വർക്ക്‌ ചെയ്യേണ്ടതുണ്ട്.ടീമിലെ എല്ലാ ഡിഫൻഡർമാരുടെയും കാര്യത്തിൽ ഇത്‌ തന്നെയാണ്.കണക്റ്റഡായി ഇരിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഞങ്ങൾ ഒരുമിച്ച് പ്രചോദിപ്പിച്ച് മുന്നോട്ട് പോവാനാണ് ശ്രമിക്കുക ” വരാനെ പറഞ്ഞു.

ഇന്ന് വെസ്റ്റ്ഹാമിനെതിരെ നടക്കുന്ന മത്സരത്തിൽ യുണൈറ്റഡ് നിരയിൽ ക്രിസ്റ്റ്യാനോയും വരാനെയും മഗ്വയ്റും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *