സൂപ്പർ താരത്തെ ലോണിൽ അയക്കാനൊരുങ്ങി റയൽ മാഡ്രിഡ്
റയൽ മാഡ്രിഡിലെത്തിയ ശേഷം തന്റെ പേരിനും പെരുമക്കുമൊത്ത പ്രകടനം നടത്താനാവാതെ പോയ താരമാണ് ലുക്കാ ജോവിച്ച്. കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രാങ്ക്ഫർട്ടിൽ നിന്നും റയലിലെത്തിയ താരത്തിന് മികച്ചൊരു പ്രകടനം റയലിൽ കാഴ്ച്ചവെക്കാൻ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല പരിശീലകൻ സിദാന്റെ പ്രീതി പിടിച്ചു പറ്റാൻ കഴിയാതെ വന്നതോടെ താരം സൈഡ് ബെഞ്ചിലുമായി. ഇതിനാൽ തന്നെ താരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്. ഈ ട്രാൻസ്ഫറിൽ താരത്തെ ലോണിൽ അയക്കുക. താരത്തെ ടീമിലെത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച എസി മിലാനിലേക്കായിരിക്കും താരം ചേക്കേറുക.
AC Milan berpeluang besar mendapatkan servis Luka Jovic pada bursa transfer musim panas tahun ini. https://t.co/vzz4EFt2o8
— BOLA.COM (@bolacomID) May 27, 2020
പ്രമുഖമാധ്യമമായ കൊറെയ്റോ ഡെല്ലോ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. താരത്തെ വാങ്ങാനുള്ള സാമ്പത്തികശേഷി കുറവായതിനാലും താരത്തിന് ക്ലബിൽ തിളങ്ങാനാവുമോ എന്ന് പരിശോധിക്കേണ്ടിയതിനാലുമാണ് മിലാൻ ജോവിച്ചിനെ ലോണിൽ എത്തിക്കാൻ ശ്രമിക്കുന്നത്. ആന്റെ റെബിച്ച്, ജോവിച്ച് എന്നിവരെ സാൻ സിറോയിൽ ഒരുമിപ്പിക്കാനാണ് മിലാൻ പ്ലാൻ ചെയ്തിരിക്കുന്നത്. ലോണിൽ പറഞ്ഞയക്കാൻ റയൽ മാഡ്രിഡ് സമ്മതം മൂളിയതായും ഈ റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്. അതേ സമയം എസി മിലാനിൽ താരം തിളങ്ങിയാൽ ഒരുപക്ഷെ റയൽ താരത്തെ തിരികെ വിളിക്കാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ജോവിച്ചിന് സ്വയം ഇമ്പ്രൂവ് ആവാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് റയൽ ചെയ്യുന്നത്.
AC Milan 'line-up deal for Real Madrid outcast Luka Jovic as a replacement for Zlatan Ibrahimovic' https://t.co/1WQAwkRQCz
— MailOnline Sport (@MailSport) April 26, 2020