ക്രിസ്റ്റ്യാനോയുടെ വരവ്, ഇപ്പോൾ കാര്യങ്ങൾ നോർമലായെന്ന് സോൾഷെയർ!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയത്. വലിയ ആവേശത്തോടെയായിരുന്നു ഫുട്ബോൾ ലോകം ഈ നീക്കത്തെ നോക്കി കണ്ടിരുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിക്കൊണ്ട് റൊണാൾഡോ ഈ പ്രതീക്ഷ കാക്കുകയും ചെയ്തു. ഏതായാലും കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ ക്രിസ്റ്റ്യാനോയെ കുറിച്ച് സോൾഷെയർ സംസാരിച്ചിരുന്നു. ക്രിസ്റ്റ്യാനോ വന്നതിന് ശേഷം സ്‌ക്വാഡ് ഒന്ന് സെറ്റിലായോ എന്നായിരുന്നു ചോദ്യം. കാര്യങ്ങൾ ഇപ്പോൾ നോർമലായിട്ടുണ്ട് എന്നാണ് ഇതേ കുറിച്ച് സോൾഷെയർ പറഞ്ഞിട്ടുള്ളത്.
Every word Solskjaer said on Manchester United vs West Ham, Cavani and Lingard https://t.co/s1t9ZkE2Jl
— Murshid Ramankulam (@Mohamme71783726) September 17, 2021
” ഞങ്ങൾ ഒരു മികച്ച താരത്തെയാണ് സൈൻ ചെയ്തത്.തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോ വരുമ്പോൾ ശ്രദ്ധ മുഴുവൻ അങ്ങോട്ട് തിരിയുന്നത് സ്വാഭാവികമാണ്.എന്നാൽ ക്രിസ്റ്റ്യാനോ അതിനെ കൈകാര്യം ചെയ്തു.കൂടാതെ ബാക്കിയുള്ള താരങ്ങൾ അവരുടേതായ ജോലികളുമായി മുന്നോട്ട് പോയി.ന്യൂകാസിലിനെതിരെയുള്ള മത്സരം ഒരു ബിഗ് ഒക്കേഷനായിരുന്നു.എല്ലാവരും നല്ല ആവേശത്തിലായിരുന്നു.എന്നാൽ ഞങ്ങൾ അത് നല്ല രൂപത്തിൽ കൈകാര്യം ചെയ്തു. മാത്രമല്ല ക്രിസ്റ്റ്യാനോ ഗോൾ നേടുകയും ചെയ്തു.എന്നാൽ കഴിഞ്ഞ മത്സരത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങൾ എല്ലാം നോർമലായിട്ടുണ്ട് ” സോൾഷെയർ പറഞ്ഞു.
ഇനി വെസ്റ്റ്ഹാമിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.ഞായറാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 6:30-നാണ് മത്സരം അരങ്ങേറുക.