8-2 ന് മറുപടിയായി ബയേണിനെ വേദനിപ്പിക്കാൻ ഞങ്ങൾക്ക്‌ കഴിയും : കൂമാൻ!

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരം ബാഴ്‌സയെ സംബന്ധിച്ചിടത്തോളം വളരെ കടുത്തതാണ്. എന്തെന്നാൽ കരുത്തരായ ബയേണാണ് ബാഴ്‌സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെ കുറിച്ച് കൂമാൻ സംസാരിച്ചിരുന്നു. കൂട്ടത്തിൽ ബാഴ്‌സ ബയേണിനോട് വഴങ്ങിയ 8-2 ന്റെ തോൽവിയെ കുറിച്ചും പ്രതിപാദിച്ചിരുന്നു. അന്ന് ബാഴ്‌സ താരങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചെന്നും എന്നാൽ ഇപ്പോൾ ബയേണിനെ വേദനിപ്പിക്കാൻ തങ്ങൾക്ക്‌ കഴിയുമെന്നുമാണ് കൂമാൻ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബയേൺ ഒരു മികച്ച ടീമാണ്. ഒരുപാട് പരിചയസമ്പത്തുള്ള താരങ്ങൾ അവർക്കുണ്ട്.അത്കൊണ്ട് തന്നെ മത്സരം ബുദ്ധിമുട്ടേറിയതായിരിക്കും.പക്ഷേ ഞങ്ങൾക്ക്‌ വലിയ പ്രതീക്ഷയുണ്ട്.ഞങ്ങൾ ഞങ്ങളുടെ മൈതാനത്താണ് കളിക്കുന്നത്. അത്കൊണ്ട് തന്നെ നല്ലൊരു റിസൾട്ട്‌ ഉണ്ടാക്കിയെടുക്കുവാൻ ഞങ്ങൾ ശ്രമിക്കും.8-2 ന്റെ തോൽവി കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷത്തിന് മുകളിലായിട്ടുണ്ട്.ആ ദിവസം താരങ്ങൾ എല്ലാവരും നല്ല രൂപത്തിൽ അനുഭവിച്ചിരുന്നു.ഒരു കരുത്തുറ്റ ടീമിനെതിരെയുള്ള മത്സരത്തിന് ഞങ്ങൾ തയ്യാറാവേണ്ടതുണ്ട്.ബയേണിനെ വേദനിപ്പിക്കാൻ ഞങ്ങൾക്ക്‌ കഴിയും ” കൂമാൻ പറഞ്ഞു.

ഏതായാലും ആ നാണംകെട്ട തോൽവിക്ക് പ്രതികാരം തീർക്കാൻ ബാഴ്‌സക്കാവുമോ എന്നാണ് ആരാധകർക്ക്‌ അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *