ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ ഉണ്ടാവുമോ? സോൾഷെയർ പറയുന്നു!
ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന നാലാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ന്യൂകാസിൽ യുണൈറ്റഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-ന് മാഞ്ചസ്റ്ററിന്റെ മൈതാനമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് മത്സരം അരങ്ങേറുക. ഫുട്ബോൾ ലോകം ഒന്നടങ്കം ഈ മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്തെന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി യുണൈറ്റഡിന് വേണ്ടി അരങ്ങേറിയേക്കും.
അതേസമയം ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ ഉണ്ടാവുമോ അതോ പകരക്കാരന്റെ രൂപത്തിലായിരിക്കുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. റൊണാൾഡോ പകരക്കാരനായി ഇറങ്ങിയേക്കുമെന്നുള്ള സൂചനകളാണ് യുണൈറ്റഡിന്റെ പരിശീലകനായ സോൾഷ്യാർ നൽകിയിട്ടുള്ളത്. അതേസമയം ക്രിസ്റ്റ്യാനോ അരങ്ങേറുമെന്നുള്ളത് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ole Gunnar Solskjaer Manchester United press conference highlights https://t.co/b99KYQoqWJ
— Mohammed Murshid (@Mohamme71783726) September 11, 2021
” ക്രിസ്റ്റ്യാനോ ഇപ്പോൾ മികച്ച രൂപത്തിലാണ് ഉള്ളത്.ക്രിസ്റ്റ്യാനോക്ക് അദ്ദേഹത്തെ കുറിച്ച് തന്നെ സംസാരിക്കാൻ കഴിയും.യുണൈറ്റഡിൽ തന്നെ തിരിച്ചെത്താനായതിൽ അദ്ദേഹം സന്തോഷവാനാണ്.അദ്ദേഹം നല്ല രൂപത്തിൽ വർക്ക് ചെയ്യുന്നുണ്ട്. ന്യൂകാസിലിനെതിരായ മത്സരത്തിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.യുവന്റസിനൊപ്പം നല്ല പ്രീ സീസൺ അദ്ദേഹത്തിന് ലഭിച്ചു.കൂടാതെ നാഷണൽ ടീമിന് വേണ്ടിയും അദ്ദേഹം കളിച്ചു.ഞങ്ങളോടൊപ്പവും നല്ല ആഴ്ച്ചയാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.ഒരു പോയിന്റിൽ അദ്ദേഹം തീർച്ചയായും കളിക്കളത്തിൽ ഉണ്ടാവും ” ഇതാണ് സോൾഷ്യർ പറഞ്ഞിട്ടുള്ളത്.
ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ കളിച്ച അവസാന 36 ഹോം ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമേ മാഞ്ചസ്റ്റർ പരാജയപ്പെട്ടിട്ടുള്ളൂ. അത് കൊണ്ട് തന്നെ കണക്കുകൾ എല്ലാം ഇന്ന് യുണൈറ്റഡിന് അനുകൂലമാണ്.