എംബപ്പേയെ കിട്ടിയില്ല, ഞൊടിയിടയിൽ കാമവിങ്കയെ സ്വന്തമാക്കി റയൽ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ റയൽ ഏറ്റവും കൂടുതൽ സ്വന്തമാക്കാൻ ശ്രമിച്ച താരമാണ് കിലിയൻ എംബപ്പേ. എന്നാൽ റയലിന്റെ ഓഫറുകൾ ഒക്കെ തന്നെയും പിഎസ്ജി നിരസിച്ചിരുന്നു. ഏറ്റവും ഒടുവിൽ സമർപ്പിച്ച 170+10 മില്യൺ യൂറോയുടെ ഓഫറും പിഎസ്ജി നിരസിച്ചതോടെ റയൽ ശ്രമങ്ങളിൽ നിന്നും പിന്മാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ ഉടൻ തന്നെ റയൽ മറ്റൊരു ഫ്രഞ്ച് താരത്തെ സ്വന്തമാക്കി എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. റെന്നസിന്റെ മധ്യനിരതാരമായ കാമവിങ്കയെയാണ് റയൽ സ്വന്തമാക്കിയിരിക്കുന്നത്. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

31 മില്യൺ യൂറോയുടെ ബിഡ് ആയിരുന്നു കഴിഞ്ഞ ദിവസം റയൽ താരത്തിനായി റെന്നസിന് സമർപ്പിച്ചത്. ഇത്‌ റെന്നസ് സ്വീകരിച്ചതായാണ് അറിയാൻ കഴിയുന്നത്.മെഡിക്കൽ ടെസ്റ്റുകൾ ഇന്നലെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് ഇക്കാര്യം ഔദ്യോഗികമായി റയൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.താരത്തിന് വേണ്ടി പിഎസ്ജി രംഗത്തുണ്ടായിരുന്നുവെങ്കിലും താരം പിഎസ്ജിയെ അവഗണിക്കുകയായിരുന്നു.ഈ മധ്യനിരതാരത്തിന്റെ വരവ് റയലിന് ഏറെ സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *