ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും ബുദ്ധിശാലിയായ താരമാണ് ക്രിസ്റ്റ്യാനോ : റോയ് കീൻ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയത് താരത്തിന്റെ ആരാധകർക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കും വലിയ ആവേശമാണ് സമ്മാനിച്ചിട്ടുള്ളത്. പ്രായം കുറച്ചായെങ്കിലും ക്രിസ്റ്റ്യാനോക്ക് ഇപ്പോഴും യുണൈറ്റഡിനെ സഹായിക്കാൻ കഴിയുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകം ഉറച്ചു വിശ്വസിക്കുന്നത്. ഏതായാലും ക്രിസ്റ്റ്യാനോയെ വാനോളം പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ റോയ് കീൻ.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമായ കീൻ ക്രിസ്റ്റ്യാനോയുടെ സഹതാരം കൂടിയായിരുന്നു.താൻ ജീവിതത്തിൽ കണ്ട ഏറ്റവും ബുദ്ധിശാലിയായ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് റോയ് കീൻ അറിയിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഫുട്ബോൾ എസ്പാന റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
"He's a clever guy; he's only coming back to United to win stuff. He'll bring a winning mentality to the dressing room, we all know he's a fitness freak. I think he's one of the most intelligent players I've seen in my life." https://t.co/hXRm2abhBs
— Football España (@footballespana_) August 29, 2021
” ക്രിസ്റ്റ്യാനോയുടെ തിരിച്ചു വരവ് യുണൈറ്റഡിനും ആരാധകർക്കും ഒരു ഗ്രേറ്റ് ന്യൂസ് ആണ്.അദ്ദേഹം ഒരു വേൾഡ് ക്ലാസ്സ് പ്ലയെർ ആണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.പലർക്കും അദ്ദേഹത്തിന്റെ കാര്യത്തിൽ സംശയമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ആ ആത്മാർത്ഥ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് വിന്നറാണ് അദ്ദേഹം എന്നുള്ളത് അതിന് തെളിവാണ്.അദ്ദേഹം ഒരു സമർത്ഥനായ വ്യക്തിയാണ്.ജയങ്ങൾ മാത്രം ലക്ഷ്യമിട്ടു കൊണ്ടാണ് അദ്ദേഹം യുണൈറ്റഡിലേക്ക് തിരിച്ചെത്തുന്നത്.വലിയ ട്രോഫികളുടെ കാര്യത്തിൽ അദ്ദേഹത്തിന് വിത്യാസമുണ്ടാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.പക്ഷേ ലീഗ് കപ്പും എഫ്എ കപ്പുമൊക്കെ സാധ്യമാണ് എന്നാണ്.പക്ഷേ അതിൽ കൂടുതൽ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവും.ഡ്രസിങ് റൂമിലേക്ക് വിന്നിംഗ് മെന്റാലിറ്റി കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിയും.അദ്ദേഹത്തിന്റെ ശാരീരികക്ഷമത നമുക്ക് എല്ലാവർക്കുമറിയാവുന്നതാണ്. ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും ബുദ്ധിശാലിയായ താരമാണ് അദ്ദേഹം ” റോയ് കീൻ പറഞ്ഞു.