എതിരാളികൾ ബയേൺ, കൂമാൻ പറഞ്ഞത്‌ ഇങ്ങനെ!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ്‌ ഇയിലാണ് കരുത്തരായ എഫ്സി ബാഴ്സലോണക്ക്‌ ഇടം നേടാനായത്. ബാഴ്‌സയുടെ പ്രധാന എതിരാളികൾ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കാണ്. രണ്ട് വർഷങ്ങൾക്ക്‌ മുമ്പ് ബാഴ്‌സ ഒരിക്കലും പോലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ഒരു തോൽവിയായിരുന്നു ബയേൺ ബാഴ്‌സക്ക്‌ നൽകിയിരുന്നത്.8-2 ന്റെ നാണംകെട്ട തോൽവിയായിരുന്നു ബാഴ്‌സക്ക്‌ ചാമ്പ്യൻസ് ലീഗിൽ ഏറ്റുവാങ്ങേണ്ടി വന്നത്. അതേ ബയേണിനെ ഒരിക്കൽ കൂടി നേരിടാൻ ഒരുങ്ങുകയാണ് ബാഴ്‌സ. ഏതായാലും ഇതേകുറിച്ചുള്ള തന്റെ പ്രതികരണമിപ്പോൾ ബാഴ്‌സ പരിശീലകനായ റൊണാൾഡോ കൂമാൻ രേഖപ്പെടുത്തിയിട്ടുണ്ട്. വേദനാജനകമായ ഓർമ്മകളാണ് ബയേൺ തങ്ങൾക്ക്‌ നൽകിയതെന്നും ഒന്നാം സ്ഥാനത്തിന് വേണ്ടി പോരടിക്കുമെന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.കൂമാന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഒരു കരുത്തുറ്റ ഗ്രൂപ്പിലാണ് ഞങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.പക്ഷേ ഞങ്ങളെ പോലെ തന്നെ വേറെയും കരുത്തുറ്റ ഗ്രൂപ്പുകൾ ഉണ്ട്.വലിയ ചരിത്രങ്ങൾ അവകാശപ്പെടാനുള്ള ബയേണിനെ കുറിച്ചും ബെൻഫിക്കയെ കുറിച്ചുമാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്.രണ്ട് വർഷം മുമ്പ് വേദനജനകമായ, മോശമായ ഓർമ്മകളാണ് ഞങ്ങൾക്ക്‌ ബയേൺ നൽകിയിരുന്നത്.ചാമ്പ്യൻസ് ലീഗ് കിരീടമെന്ന അതിയായ ആഗ്രഹത്തോടെയാണ് അവർ ഇത്തവണയും കടന്നുവരുന്നത്. ഒരുപാട് മികച്ച താരങ്ങൾ അവരുടെ പക്കലിലുണ്ട്. തീർച്ചയായും ഒന്നാം സ്ഥാനത്തിന് വേണ്ടി മികച്ച പോരാട്ടം കാണാനായേക്കും. ഞങ്ങൾ അതിന് വേണ്ടി പോരടിക്കും ” കൂമാൻ പറഞ്ഞു.

ബാഴ്‌സയെയും ബയേണിനെയും കൂടാതെ ബെൻഫിക്ക, ഡൈനാമോ കീവ് എന്നിവരാണ് ഗ്രൂപ്പ്‌ ഇയിൽ ഉള്ളത്. മെസ്സിയുടെ അഭാവത്തിലും മികച്ച പ്രകടനം നടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ബാഴ്‌സയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *