ക്രിസ്റ്റ്യാനോയുടെ പകരക്കാരൻ, യുവന്റസ് പരിഗണിക്കുന്നത് ഈ താരങ്ങളെ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനെ കയ്യൊഴിയാനുള്ള ഒരുക്കത്തിലാണ്. താരം യുവന്റസിൽ തുടരാൻ താല്പര്യപ്പെടുന്നില്ല എന്ന കാര്യം ഫുട്ബോൾ ലോകത്തെ പ്രമുഖ മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു.
ഏതായാലും താരത്തിന്റെ സ്ഥാനത്തേക്ക് കുറച്ചു താരങ്ങളെ യുവന്റസ് പരിഗണിച്ചു തുടങ്ങി എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.സ്പോർട്ട് ഇറ്റാലിയയാണ് ഇപ്പോൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത്തരത്തിൽ യുവന്റസ് പരിഗണിക്കുന്ന കുറച്ചു താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.
യുവതാരം മോയ്സെ കീനിനെ തിരികെ എത്തിക്കാനാണ് യുവന്റസ് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത്. നിലവിൽ എവെർട്ടണിന്റെ താരമായ കീൻ 2019-ൽ യുവന്റസ് വിട്ടിരുന്നു.തുടർന്ന് പിഎസ്ജിയിൽ ലോണിലും കളിച്ചിരുന്നു.താരത്തെ ലോണിൽ വിടാൻ എവെർട്ടൻ തയ്യാറാണ്.താരത്തെ സൈൻ ചെയ്യണമെങ്കിൽ 25 മില്യൺ യൂറോയെങ്കിലും യുവന്റസ് മുടക്കേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നത്.
#Juventus and Cristiano Ronaldo are parting ways and the Bianconeri are being linked with a host of strikers, but the most likely could be a return for Moise Kean. https://t.co/gyqtZ3dElC#SerieA #Juve #Bianconeri #Kean #Icardi #Aubameyang #Scamacca #Lacazette #SerieATIM #CR7
— footballitalia (@footballitalia) August 26, 2021
മറ്റൊരു താരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സ്ട്രൈക്കറായ ഗബ്രിയേൽ ജീസസാണ്. പക്ഷേ താരത്തെ വിട്ടു നൽകാൻ സിറ്റി ഇതുവരെ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.
ആഴ്സണൽ താരങ്ങളായ ഒബമയാങ്, ലാക്കസാട്ടെ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.പക്ഷേ ഒരു യുവതാരത്തിനാണ് യുവന്റസ് മുൻഗണന നൽകുന്നത്.അത്കൊണ്ട് തന്നെ സാസുവോളോയുടെ സ്‌കമാക്കക്ക് വേണ്ടിയും യുവന്റസ് ശ്രമങ്ങൾ നടത്തുന്നുണ്ട്.
മൗറോ ഇകാർഡിക്ക് വേണ്ടി യുവന്റസ് നീക്കങ്ങൾ നടത്തിയിരിന്നുവെങ്കിലും വിഫലമാവുകയായിരുന്നു.താരം പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഏതായാലും വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് യുവന്റസിന്റെ മുന്നിൽ അവശേഷിക്കുന്നത്. അതേസമയം ബ്രസീലിയൻ സ്ട്രൈക്കറായ കായോ ജോർഗെയെ യുവന്റസ് സ്വന്തമാക്കിയിരുന്നു.