പിഎസ്ജി ഇനിയും മെച്ചപ്പെടാനുണ്ട്, വിശദീകരിച്ച് പോച്ചെട്ടിനോ!

ലീഗ് വണ്ണിൽ ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ പിഎസ്ജിക്ക്‌ സാധിച്ചിരുന്നു.നിലവിൽ ഒൻപത് പോയിന്റുള്ള പിഎസ്ജി തന്നെയാണ് ഒന്നാമത്.എന്നാൽ ഈ മത്സരങ്ങളിൽ ഒന്നിലും തന്നെ ക്ലീൻഷീറ്റ് നേടാൻ പിഎസ്ജിക്ക്‌ സാധിച്ചിരുന്നില്ല.മൂന്ന് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളായിരുന്നു പിഎസ്ജി വഴങ്ങിയിരുന്നത്. ഏതായാലും പല മേഖലകളിലും പിഎസ്ജി മെച്ചപ്പെടാനുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകനായ പോച്ചെട്ടിനോ.കഴിഞ്ഞ ദിവസം എൽ എക്യുപ്പേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” എല്ലാ കാര്യത്തിലും ഞങ്ങൾ മെച്ചപ്പെടാനുണ്ട്.ഒഫൻസീവ് ഗെയിമിലും പൊസിഷണൽ ഗെയിമിലും ഞങ്ങൾ ഇമ്പ്രൂവ് ആകേണ്ടതുണ്ട്.പ്രതിരോധത്തിലൂന്നി കളിക്കുന്ന ടീമുകൾക്കെതിരെ ഞങ്ങൾ നല്ല രൂപത്തിലുള്ള പൊസിഷൻ ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്.കൂടാതെ കൂടുതൽ ഒഴുക്കോടെ കളിക്കാൻ ശ്രമിക്കേണ്ടതുണ്ട്.മുന്നേറ്റത്തിൽ കുറച്ചു കൂടി ക്വാളിറ്റി വർധിപ്പിക്കേണ്ടതുണ്ട്.പ്രതിരോധത്തിൽ, എതിർടീമിനെ മുന്നേറ്റങ്ങളെ തുടക്കത്തിൽ തന്നെ തടയേണ്ടതുണ്ട്. ഈ കാര്യങ്ങളിൽ എല്ലാം തന്നെ ടീം പുരോഗതി കൈവരിക്കാനുണ്ട് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും മാർക്കിഞ്ഞോസും ഇതുവരെ ഈ സീസണിൽ കളിച്ചിട്ടില്ല. കൂടാതെ പുതുതായി ടീമിലേക്ക് എത്തിയ മെസ്സിയും റാമോസും ഇതുവരെ പിഎസ്ജിക്കായി അരങ്ങേറിയിട്ടില്ല. അത്കൊണ്ട് തന്നെ നെയ്മറും മെസ്സിയും വന്നാൽ മുന്നേറ്റനിരയിലെയും റാമോസും മാർക്കിഞ്ഞോസുമെത്തിയാൽ പ്രതിരോധത്തിലെയും പ്രശ്നങ്ങൾക്ക്‌ വിരാമമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *