കന്നി ഗോളുമായി ഗ്രീലിഷ്,മിന്നും പ്രകടനവുമായി ജീസസ്,സിറ്റിക്ക് തകർപ്പൻ ജയം!
പ്രീമിയർ ലീഗിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് നോർവിച്ചിനെയാണ് സിറ്റി കീഴടക്കിയത്. ഗ്രീലിഷ്,ലപോർട്ടെ, സ്റ്റെർലിംഗ്, മഹ്റസ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. ശേഷിച്ച ഗോൾ ഗോൾകീപ്പർ ക്രുളിന്റെ സെൽഫ് ഗോളായിരുന്നു. രണ്ട് അസിസ്റ്റുമായി ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസും സിറ്റി നിരയിൽ തിളങ്ങി. അതേസമയം ഗ്രീലീഷിന്റെ ഗോൾ സിറ്റി ജേഴ്സിയിൽ താരം നേടുന്ന കന്നി ഗോളായിരുന്നു.ജയത്തോടെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ സിറ്റിക്ക് സാധിച്ചു.
FULL TIME | A ruthless display!! 🤩
— Manchester City (@ManCity) August 21, 2021
🔵 5-0 🟡 #ManCity | https://t.co/axa0klUGiM pic.twitter.com/Tf6Su0rU4g
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ന്യൂകാസിലിനെ പരാജയപ്പെടുത്തി.ഇങ്സ്, ഗാസി എന്നിവരാണ് വില്ലയുടെ ഗോളുകൾ നേടിയത്.
അതേസമയം ക്രിസ്റ്റൽ പാലസ് -ബ്രന്റ്ഫോർഡ് മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.ലീഡ്സ് യുണൈറ്റഡ് – എവെർട്ടൻ മത്സരവും സമനിലയിൽ അവസാനിക്കുകയായിരുന്നു. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്.കാൽവേർട്ട് ലെവിൻ, ഗ്രേ എന്നിവർ എവെർട്ടണിന്റെ ഗോളുകൾ നേടിയപ്പോൾ ക്ലിച്, റഫീഞ്ഞ എന്നിവരാണ് ലീഡ്സിന്റെ ഗോളുകൾ നേടിയത്.