പത്താം നമ്പർ എടുക്കാൻ അഗ്വേറോ ധൈര്യപ്പെട്ടില്ല : പിക്വേ!

സൂപ്പർ താരം ലയണൽ മെസ്സി ധരിച്ചിരുന്ന എഫ്സി ബാഴ്സലോണയുടെ പത്താം നമ്പർ ജേഴ്സി ഇനി മുതൽ ആര് ധരിക്കുമെന്നുള്ളത് ഇത്‌ വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോക്ക്‌ ഈ ജേഴ്‌സി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അത് തിരഞ്ഞെടുക്കുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഏതായാലും ഇത്‌ സംബന്ധിച്ച ചർച്ചകൾ ബാഴ്‌സ സൂപ്പർ താരമായ ജെറാർഡ് പിക്വേയും പ്രമുഖ ഇൻഫ്ലൂവെൻസറായ ഇബൈ ലാനോസും തമ്മിൽ നടത്തിയിരുന്നു.ആ ട്വിച്ച് സെഷനിൽ പിക്വേയോട് ലാനോസ് ചോദിച്ചത് ഇങ്ങനെയായിരുന്നു..

ആരും പത്താം നമ്പർ അണിയാൻ പോവുന്നില്ലല്ലോ.. അല്ലെ? ഇതിന് മറുപടിയായി പിക്വേ പറഞ്ഞത് ഇങ്ങനെയായിരുന്നു. ” അതിന് ധൈര്യമുള്ള ആരും ഇവിടെയില്ല.എന്നിരുന്നാലും അഗ്വേറോക്ക്‌ ധരിക്കാമെന്ന് ഞാൻ കരുതിയിരുന്നു.ഞാൻ പത്താം നമ്പർ എടുക്കാൻ അഗ്വേറോയോട് ആവിശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന് അതിൽ സംശയമുണ്ടായിരുന്നു. അദ്ദേഹം അത് നിരസിക്കുകയും ചെയ്തു ” ഇതാണ് പിക്വേ പറഞ്ഞത്. മറുപടിയായി ലാനോസ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ” തീർച്ചയായും ആ ജേഴ്സിക്ക്‌ 30 കിലോ അധികഭാരമുണ്ട് ” എന്നായിരുന്നു.

പിന്നീട് പത്താം നമ്പർ എടുക്കുന്നില്ല എന്ന കാര്യം അഗ്വേറോ സ്ഥിരീകരിക്കുകയും ചെയ്തു.ബാഴ്‌സയിൽ 19-ആം നമ്പർ ജേഴ്സിയാണ് താൻ അണിയുക എന്നാണ് അഗ്വേറോ അനൗൺസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *