എന്ത് കൊണ്ട് 21-ആം നമ്പർ ജേഴ്സി തിരഞ്ഞെടുത്തു? യുവന്റസിന്റെ ബ്രസീലിയൻ താരം പറയുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിലാണ് ബ്രസീലിയൻ സ്ട്രൈക്കറായ കയോ ജോർജെയെ വമ്പൻമാരായ യുവന്റസ് സ്വന്തമാക്കിയത്.ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്നാണ് താരം ടുറിനിൽ എത്തിയിരിക്കുന്നത്.19-കാരനായ താരത്തിന് വേണ്ടി 3 മില്യൺ യൂറോയാണ് യുവന്റസ് ചിലവഴിച്ചത്. ഏതായാലും യുവന്റസിൽ എത്താനായതിൽ താരം വളരെയധികം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.കൂടാതെ താൻ 21-ആം നമ്പർ ജേഴ്സി തിരഞ്ഞെടുത്തതിന് പിന്നിലുള്ള കാരണവും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.സൂപ്പർ താരങ്ങളായ ആൻഡ്രിയോ പിർലോ, സിനദിൻ സിദാൻ,പൌലോ ഡിബാല, ഗോൺസാലോ ഹിഗ്വയ്‌ൻ എന്നിവർ ധരിച്ച ജേഴ്സിയായത് കൊണ്ടാണ് താൻ യുവന്റസിൽ 21-ആം നമ്പർ ജേഴ്സി തിരഞ്ഞെടുത്തത് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം യുവെന്റസ് ടിവിയോട് സംസാരിക്കുകയായിരുന്നു കയോ. അദ്ദേഹത്തിന്റെ വാക്കുകൾ ഫുട്ബോൾ ഇറ്റാലിയ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ഇവിടെ എത്തിയതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.ഇതെന്റെ കുട്ടിക്കാലം മുതലേയുള്ള ഒരു സ്വപ്നമാണ്.യുവന്റസിൽ ഒരുപാട് കാലം തുടരാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ ഇതൊരു മികച്ച ടീമാണ്.യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് യുവന്റസ്.ഗ്രൗണ്ടിൽ നിറഞ്ഞു കളിക്കാനും ഗോളുകൾ നേടാനുമാണ് ഞാൻ ശ്രമിക്കുക.ഞാൻ 21-ആം നമ്പർ തിരഞ്ഞെടുക്കാനുള്ള കാരണം ഒരുപാട് മികച്ച താരങ്ങൾ അത് അണിഞ്ഞതാണ് എന്നുള്ള കാരണത്താലാണ്.പിർലോ, ഡിബാല, സിദാൻ, ഹിഗ്വയ്‌ൻ എന്നിവരൊക്കെ ഇത്‌ ധരിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഈ ജേഴ്‌സിയിൽ എനിക്കും കൂടുതൽ ഗോളുകൾ നേടാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എന്റെ ലക്ഷ്യം എന്നുള്ളത് ഗോളുകൾ നേടുകയും അത്പോലെ തന്നെ എനിക്ക് കഴിയുന്ന വിധം എന്റെ സഹതാരങ്ങളെ സഹായിക്കുക എന്നതുമാണ്.അത്പോലെ തന്നെ ദൈവഹിതമുണ്ടെങ്കിൽ,ചാമ്പ്യൻസ് ലീഗ് പോലെയുള്ള കിരീടങ്ങൾ നേടുക എന്നതുമാണ് ” ഇതാണ് കയോ ജോർഗെ പറഞ്ഞിട്ടുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെയുള്ള മുന്നേറ്റനിരയിൽ അലെഗ്രി താരത്തിന് അവസരങ്ങൾ നൽകുന്നോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *