സൂപ്പർ കപ്പ് ഇന്ന്, ലെവന്റോസ്‌ക്കിയെയും ഹാലണ്ടിനേയും താരതമ്യം ചെയ്ത് നഗെൽസ്‌മാൻ!
ഡിഎഫ്എൽ സൂപ്പർ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടമാണ് അരങ്ങേറാൻ പോവുന്നത്. വമ്പൻമാരായ ബയേണും മ്യൂണിക്കും ബൊറൂസിയ ഡോർട്മുണ്ടുമാണ് കിരീടത്തിനായി പോരടിക്കുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 12 മണിക്ക് ബൊറൂസിയയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിലെ പ്രധാന ശ്രദ്ദാകേന്ദ്രം എന്നുള്ളത് സൂപ്പർ സ്‌ട്രൈക്കർമാരായ റോബർട്ട് ലെവന്റോസ്‌ക്കിയും എർലിങ് ഹാലണ്ടുമായിരിക്കും. ഏതായാലും ഇരുവരെയും താരതമ്യം ചെയ്തിരിക്കുകയാണിപ്പോൾ ബയേൺ പരിശീലകനായ ജൂലിയൻ നഗെൽസ്‌മാൻ.ഇരുവരും തമ്മിൽ ഒരുപാട് സാമ്യതകൾ കാണുമെങ്കിലും ഇരുവരും വ്യത്യസ്ഥ രീതിയിലുള്ള താരങ്ങളാണ് എന്നാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
This is not an easy choice. 😅https://t.co/WYrIHRO5uX
— MARCA in English (@MARCAinENGLISH) August 17, 2021
” ഒരുപാട് കാലം ഹൈ ലെവലിൽ കളിച്ച് തെളിയിച്ചിട്ടുള്ള താരമാണ് ലെവന്റോസ്‌ക്കി.അദ്ദേഹമൊരു വേൾഡ് ക്ലാസ്സ് പ്ലെയറാണ്.അതാണ് ഏറ്റവും വലിയ വിത്യാസം.ഹാലണ്ട് ബുണ്ടസ്ലിഗയിൽ എത്തിയിട്ട് അധികമൊന്നുമായിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ കണക്കുകൾ മികച്ചതാണ്. വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി ഒരുപാട് കാലം ഗോളുകൾ നേടുക എന്നുള്ളത് ലെവന്റോസ്‌ക്കിയെ വേറിട്ട് നിർത്തുന്ന കാര്യമാണ്.ഹാലണ്ടിനേക്കാൾ പ്രായം കൂടുതലാണ് ലെവന്റോസ്‌ക്കിക്ക്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പരിചയസമ്പത്തുണ്ട്.ഇനി ഇരുവരിലും കാണുന്ന സാമ്യത എന്തെന്നാൽ വളരെ അപകടകാരികളായ താരങ്ങളാണ് ഇവർ. ശരീരത്തിന്റെ ഏത് ഭാഗം കൊണ്ടും ഗോളുകൾ നേടാൻ കെൽപ്പുള്ളവരാണ്. ഹെഡറുകൾക്കും ഷോട്ടുകൾക്കും ലെവന്റോസ്‌ക്കി മികച്ചവനാണ്. അതേസമയം ഹാലണ്ടിന് ഇരുകാലുകളും ഒരേപോലെ ഉപയോഗിക്കാൻ കഴിവുണ്ട്. അവർ തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്, പക്ഷേ ഇരുവരും വ്യത്യസ്ത രീതിയിലുള്ള താരങ്ങളാണ്. ലെവന്റോസ്‌ക്കിയെ മാർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്. അദ്ദേഹം ടീമിനൊപ്പം ഉള്ളതിൽ ഞാൻ സന്തോഷവാനാണ് ” ഇതാണ് നഗെൽസ്‌മാൻ പറഞ്ഞത്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ ഒരൊറ്റ മത്സരത്തിൽ പോലും ജയിക്കാൻ ബയേണിന് കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ ഇന്ന് കിരീടം ചൂടൽ നഗൽസ്‌മാന് അത്യാവശ്യമാണ്.