ബാഴ്‌സ ഇനിയൊരിക്കലും പഴയ പോലെയാവില്ല : പിക്വേ!

ഈ സീസണിൽ എഫ്സി ബാഴ്സലോണയിൽ എത്തിയ മെംഫിസ് ഡീപേ അടക്കമുള്ളവരെ രജിസ്റ്റർ ചെയ്യാൻ ക്ലബ്ബിനെ സഹായിച്ചത് ജെറാർഡ് പിക്വേയായിരുന്നു. തന്റെ സാലറിയുടെ വലിയൊരു ഭാഗമാണ് പിക്വേ കുറക്കാൻ തയ്യാറായത്. തുടർന്ന് ബാഴ്‌സ ആരാധകർ പിക്വേയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.ഏതായാലും മെസ്സിയില്ലാത്ത ബാഴ്‌സയിലെ അവസ്ഥകളെ കുറിച്ച് ഇപ്പോൾ പിക്വേ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.ബാഴ്‌സ ഇനി പഴയ പോലെ ഒരിക്കലും ആവില്ലെന്നും എന്ന കോമ്പിറ്റീറ്റീവായ ഒരു ടീം തങ്ങൾക്കുണ്ട് എന്നുമാണ് പിക്വേ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമപ്രവർത്തകനായ ഇബൈ ലാനോസിനോട് സംസാരിക്കുകയായിരുന്നു പിക്വേ.

” സാലറി കട്ടിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ആദ്യ ദിവസം മുതലേ ഞങ്ങൾ ഓപ്പണായിരുന്നു.ഞങ്ങൾക്കും കാര്യങ്ങൾ എല്ലാം എളുപ്പത്തിലാക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹം.പക്ഷേ സമയമായിരുന്നു പ്രശ്നങ്ങൾ.ഞാൻ ആദ്യം മുന്നിട്ടിറങ്ങാമെന്ന് ഞങ്ങളാണ് തീരുമാനിച്ചത്.ഇത്‌ സംബന്ധിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ നിലവിലുണ്ട്.അതിന്റെ ആവിശ്യമൊന്നുമില്ല. ഇവിടെയുള്ള എല്ലാവരും ക്ലബ്ബിനെ സഹായിക്കാനാണ് നിൽക്കുന്നത്.മെസ്സി ഇല്ലാത്ത ഒരു യുഗത്തിന്റെ ആരംഭമാണിത്.പക്ഷേ ഞങ്ങളെ ഒരുപാട് പോസിറ്റീവ് ഇമോഷൻസിലൂടെയാണ് കടന്നു പോവുന്നത്.17 മാസത്തിന് ശേഷം ക്യാമ്പ് നൗവിൽ ആരാധകരെ കാണാനായി എന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്.ആരാധകരും ടീമും മികച്ചതായിരുന്നു.ആ മത്സരത്തിൽ മികച്ച രൂപത്തിൽ തന്നെയാണ് ഞങ്ങൾ കളിച്ചത്.മെസ്സി ക്ലബ് വിട്ടതിന് ശേഷമുള്ള മത്സരമായിരുന്നു അത്. അത്കൊണ്ട് തന്നെ ആ ജയം ഞങ്ങൾക്ക്‌ ഒരുപാട് ആത്മവിശ്വാസം നൽകുന്നു.ബാഴ്‌സ ഒരിക്കലും പഴയ പോലെയാവില്ല.പക്ഷേ നല്ലൊരു ടീം ഇപ്പോഴും ഞങ്ങളുടെ പക്കലിൽ ഉണ്ട്.സീസണിന്റെ അവസാനം വരെ ഞങ്ങൾ പോരാടും.അതിന്റെ ഒരു ആദ്യ പടിയാണ് കഴിഞ്ഞ മത്സരത്തിലെ വിജയം.പതിയെ പതിയെ ആളുകൾ ഈ ടീമിന് പിന്നിൽ അണിനിരക്കും ” പിക്വേ പറഞ്ഞു. ഏതായാലും മെസ്സിയില്ലാത്ത ബാഴ്‌സയിലും വലിയ ആത്മവിശ്വാസമാണ് പിക്വേ വെച്ച് പുലർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *