ബ്രൂണോയും പോഗ്ബയും മിന്നി, യുണൈറ്റഡിന് മുന്നിൽ തകർന്ന് തരിപ്പണമായി ലീഡ്സ്!
പ്രീമിയർ ലീഗിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ചുവന്ന ചെകുത്താൻമാർക്ക് മിന്നും വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ലീഡ്സ് യുണൈറ്റഡിനെ തകർത്തു വിട്ടു കൊണ്ടാണ് യുണൈറ്റഡ് തുടക്കം ഗംഭീരമാക്കിയത്. ഹാട്രിക് നേടിയ ബ്രൂണോ ഫെർണാണ്ടസും നാല് അസിസ്റ്റുകൾ നേടിയ പോൾ പോഗ്ബയുമാണ് യുണൈറ്റഡ് നിരയിൽ മിന്നിയത്.യുണൈറ്റഡിന്റെ ശേഷിച്ച ഗോളുകൾ ഗ്രീൻവുഡ്,ഫ്രഡ് എന്നിവർ നേടി. ജയത്തോടെ മൂന്ന് പോയിന്റുകൾ സ്വന്തമാക്കാൻ യുണൈറ്റഡിന് സാധിച്ചു.
⭐️⭐️⭐️⭐️⭐️ – Perfect start@ManUtd 𝚋𝚎𝚐𝚒𝚗 𝚝𝚑𝚎𝚒𝚛 𝟸𝟷/𝟸𝟸 𝚌𝚊𝚖𝚙𝚊𝚒𝚐𝚗 𝚠𝚒𝚝𝚑 𝚊 𝚍𝚎𝚟𝚊𝚜𝚝𝚊𝚝𝚒𝚗𝚐 𝚠𝚒𝚗 𝚘𝚟𝚎𝚛 𝙻𝚎𝚎𝚍𝚜#MUNLEE pic.twitter.com/sAfoosvp7u
— Premier League (@premierleague) August 14, 2021
മത്സരത്തിന്റെ 30-ആം മിനുട്ടിൽ പോഗ്ബയുടെ അസിസ്റ്റിൽ നിന്ന് ബ്രൂണോയാണ് യുണൈറ്റഡിന് ലീഡ് നേടികൊടുത്തത്. എന്നാൽ 48-ആം മിനുട്ടിൽ ഒരു തകർപ്പൻ ഷോട്ടിലൂടെ എയ്ലിങ് ലീഡ്സിന് സമനില നേടിക്കൊടുത്തു.എന്നാൽ പിന്നീടങ്ങോട്ട് യുണൈറ്റഡ് ഗോൾ മഴ പെയ്യിക്കുകയായിരുന്നു.52-ആം മിനുട്ടിൽ ഗ്രീൻവുഡും 54,60 മിനിറ്റുകളിൽ ബ്രൂണോയും യുണൈറ്റഡിനായി വല കുലുക്കി.68-ആം മിനിറ്റിലാണ് ഫ്രഡിന്റെ ഗോൾ പിറന്നത്. ഈ ഗോളുകൾക്കെല്ലാം അസിസ്റ്റ് നൽകിയത് പോൾ പോഗ്ബയായിരുന്നു.75-ആം മിനുട്ടിൽ പുതുതായി ടീമിൽ എത്തിയ ജേഡൻ സാഞ്ചോ കളത്തിലേക്കിറങ്ങിയിരുന്നു.