ലൗറ്ററോ ഇന്റർ വിടുമോ? തീരുമാനം തുറന്ന് പറഞ്ഞ് ഏജന്റ്!
ഇന്റർ മിലാന്റെ അർജന്റൈൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത് വന്നിരുന്നു. പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാം, ആഴ്സണൽ എന്നിവരായിരുന്നു താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നത്. ഇതിൽ തന്നെ ടോട്ടൻഹാം താരത്തിന് വേണ്ടി വലിയ തുക മുടക്കാനും തയ്യാറായിരുന്നു. എന്നാൽ ലൗറ്ററോ മാർട്ടിനെസ് ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ ഏജന്റായ അലെജാൻഡ്രോ കമാനോ. ലൗറ്ററോ ഇന്ററിൽ ഹാപ്പി ആണെന്നും അദ്ദേഹം ക്ലബ് വിടാൻ വേണ്ടി പോരാടില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.
Lautaro Martinez’ agent Alejandro Camano said the Argentine ‘is happy at #Inter’ and wants to stay in Italy, amid rumours of a move to the #PremierLeague.https://t.co/dUKvdUSlZA #FCIM #SerieA #Lautaro #Nerazzurri #SerieATIM #EPL #THFC #AFC
— footballitalia (@footballitalia) August 8, 2021
” ലൗറ്ററോ ഇന്ററിലും ഇറ്റലിയിലും ഹാപ്പിയാണ്.അദ്ദേഹത്തിന്റെ തീരുമാനം എന്തെന്നാൽ ക്ലബ്ബിൽ തുടരുക എന്നുള്ളതാണ്.ക്ലബ് വിടാൻ വേണ്ടി അദ്ദേഹം ഒരിക്കലും തന്റെ ഇന്ററിനോട് പോരാടുകയില്ല ” ഇതാണ് ലൗറ്ററോയുടെ ഏജന്റ് തുറന്ന് പറഞ്ഞത്.
അതേസമയം ലൗറ്ററോയെ ഇനി വിൽക്കേണ്ടതില്ല എന്ന തീരുമാനം ഇന്റർ കൈകൊണ്ടതായും റിപ്പോർട്ടുകൾ ഉണ്ട്. സ്പോർട്സ് ഇറ്റാലിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഹാക്കിമി, ലുക്കാക്കു എന്നിവരുടെ ട്രാൻസ്ഫറിലൂടെ നല്ലൊരു തുക ഇന്ററിന് ലഭിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ലൗറ്ററോയെ ടീമിൽ നിലനിർത്താനാണ് ഇന്റർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സിരി എ ചാമ്പ്യൻമാരായ ഇന്ററിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച താരമാണ് ലൗറ്ററോ.