നെയ്മർക്ക് എത്ര റെഡ് കാർഡുകൾ? കണക്കുകൾ ഇതാ!
ഫുട്ബോൾ ലോകത്തെ ഏറ്റവും വിലയേറിയ താരമാണ് നെയ്മർ ജൂനിയർ.തന്റെ കരിയറിൽ 23 ക്ലബ് കിരീടങ്ങൾ നേടാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്. ബ്രസീലിനൊപ്പം കോൺഫെഡറേഷൻ കപ്പും ഒളിമ്പിക് ഗോൾഡ് മെഡലും നേടാൻ നെയ്മർക്ക് സാധിച്ചിട്ടുണ്ട്.ബ്രസീലിന് വേണ്ടി 68 ഗോളുകളും ഇതിനോടകം നെയ്മർ നേടികഴിഞ്ഞു.
എന്നാൽ ഇതിന് പുറമേ റെഡ് കാർഡുകളുടെ കണക്കിലും നെയ്മർ മോശക്കാരനല്ല. തന്റെ കരിയറിൽ ആകെ 11 റെഡ് കാർഡുകളാണ് നെയ്മർ ഇതുവരെ വഴങ്ങിയിട്ടുള്ളത്.സാന്റോസിൽ കളിക്കുന്ന സമയത്ത് അഞ്ച് തവണയാണ് നെയ്മർ റെഡ് കണ്ടിട്ടുള്ളത്.അതേസമയം ബാഴ്സക്ക് വേണ്ടി ഒരൊറ്റ റെഡ് മാത്രമാണ് നെയ്മർ വഴങ്ങിയിട്ടുള്ളത്. ബ്രസീലിന് വേണ്ടി ഒരു റെഡ് കാർഡ് കണ്ടപ്പോൾ പിഎസ്ജിയിൽ നാലെണ്ണവും നെയ്മർ വഴങ്ങി.2021 ഏപ്രിലിൽ ലില്ലിക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മർ ഒടുവിൽ റെഡ് കാർഡ് കണ്ടത്. നെയ്മർ വഴങ്ങിയ റെഡ് കാർഡുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.
4 – @neymarjr has received his fourth red card in the @Ligue1_ENG. Since his debut for @PSG_English, only Andrei Girotto (5) and Florian Miguel (4) have also received four or more red cards in the tournament. Unruly. pic.twitter.com/r6ljRaMchu
— OptaJoao (@OptaJoao) April 3, 2021
15/3/2010, Paulista A1 ,Santos 3-4 Palmeiras
7/4/2011, CONMEBOL Libertadores , Santos 3-2 Colo Colo
14/10/2011, Serie A Atletico Mineiro,2-1 Santos
1/10/2012 , Serie A , Gremio1-1 Santos
15/2/2013 , Paulista A1, Ponte Preta 3-1 Santos
18/6/2015, Copa America , Brazil 0-1 Colombia
9/4/2017, La Liga , Malaga 2-0 Barcelona
23/10/2017, Ligue 1, Marseille 2-2 PSG
24/2/2020, Ligue 1 , PSG 4-3 Bordeaux
14/9/2020, Ligue 1, PSG 0-1 Marseille
3/4/2021, Ligue 1, PSG 0-1 Lille