എംബപ്പേ ക്ലബ് വിടുമോ? പോച്ചെട്ടിനോക്ക് പറയാനുള്ളത്!
പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജി വിട്ട് റയലിലേക്ക് ചേക്കേറുമെന്ന റൂമറുകൾ സജീവമായി കൊണ്ടിരിക്കുന്ന സമയമാണിത്.കരാർ പുതുക്കാൻ താല്പര്യമില്ല എന്നുള്ള കാര്യം താരം പരിശീലകനെയും ക്ലബ്ബിനെയും അറിയിച്ചതായായിരുന്നു വാർത്തകൾ. മാത്രമല്ല റയൽ താരത്തിനായി നല്ല രൂപത്തിൽ ശ്രമിക്കുന്നുമുണ്ട്. അടുത്ത വർഷമാണ് എംബപ്പേയുടെ കരാർ അവസാനിക്കുക. താരം കരാർ പുതുക്കുന്നില്ല എങ്കിൽ ഫ്രീ ഏജന്റാവുന്നതിന് മുന്നേ താരത്തെ വിൽക്കാൻ തന്നെയായിരിക്കും ക്ലബ്ബിന്റെ പദ്ധതി. ഏതായാലും എംബപ്പേ ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ടുള്ള റൂമറുകളോട് പരിശീലകനായ പോച്ചെട്ടിനോ പ്രതികരണം അറിയിച്ചിട്ടുണ്ടിപ്പോൾ.എംബപ്പേ നിലവിൽ പിഎസ്ജി താരമാണെന്നും അദ്ദേഹത്തിന്റെ തീരുമാനം എന്തെന്ന് അദ്ദേഹം എന്നെ അറിയിച്ചിട്ടുണ്ടെന്നുമാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.ലെ പാരീസിയന് നൽകിയ അഭിമുഖത്തിലാണ് പരിശീലകൻ ഇതേകുറിച്ച് സംസാരിച്ചത്.
Mauricio Pochettino Comments on the Kylian Mbappé Contract Extension Saga and the Arrival of Sergio Ramos https://t.co/Hf08XlZIDp
— PSG Talk 💬 (@PSGTalk) July 29, 2021
” ഇവിടെ വ്യക്തമായ കാര്യം എന്തെന്നാൽ എംബപ്പേക്ക് പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ അവശേഷിക്കുന്നുണ്ട്. അതായത് അദ്ദേഹമിപ്പോഴും പിഎസ്ജി താരമാണ്.അഞ്ച് വർഷം കരാറുള്ള ഒരു വ്യക്തിയെ ട്രീറ്റ് ചെയ്യുന്ന പോലെ തന്നെയാണ് എംബപ്പേയെയും ഞങ്ങൾ ട്രീറ്റ് ചെയ്യുന്നത്.ഇത് വ്യത്യസ്ഥമാണ് എന്നറിയാം, പക്ഷേ ഓരോ സാഹചര്യങ്ങളും വികാസം പ്രാപിക്കേണ്ടതുണ്ട്.ഇത് മറ്റൊരു തലത്തിലുള്ള കാര്യമാണ്. പക്ഷേ സ്പോർട്ടിങ് ലെവലിൽ,ഒന്നും തന്നെ മാറാൻ പോവുന്നില്ല.എംബപ്പേ എന്നോട് കരാർ പുതുക്കില്ല എന്ന കാര്യം പറഞ്ഞു എന്നാണോ നിങ്ങൾ ചോദിക്കുന്നത്? അതൊരു സ്വകാര്യ സംഭാഷണമാണ്. അത് വെളിപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.പക്ഷേ എംബപ്പേയുടെ അന്തിമ തീരുമാനം എന്താണ് എന്നുള്ളത് അദ്ദേഹം എന്നെ അറിയിച്ചിട്ടുണ്ട് ” പോച്ചെട്ടിനോ പറഞ്ഞു.