ഹാട്രിക് നേടി, ചരിത്രം കുറിച്ച് റിച്ചാർലീസൺ!
ഇന്നലെ നടന്ന ഒളിമ്പിക് ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ബ്രസീലിൽ കരുത്തരായ ജർമ്മനിയെ തകർത്തു വിട്ടിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്രസീൽ ജർമ്മനിയെ കീഴടക്കിയത്. മത്സരത്തിൽ ഹാട്രിക് നേടിയ സൂപ്പർ താരം റിച്ചാർലീസണാണ് ബ്രസീലിന് മിന്നുന്ന വിജയം നേടികൊടുത്തത്.മുപ്പത് മിനുട്ട് പിന്നിടുമ്പോഴേക്കും റിച്ചാർലീസൺ മൂന്ന് ഗോളുകൾ ജർമ്മനിയുടെ വലയിൽ എത്തിച്ചിരുന്നു. ബ്രസീലിന്റെ ശേഷിച്ച ഗോൾ താരത്തിന്റെ പകരക്കാരനായി ഇറങ്ങിയ പൗളിഞ്ഞോയായിരുന്നു നേടിയിരുന്നത്.
Everton's Richarlison sets new record with hat-trick as Brazil beat Germany at Tokyo 2020https://t.co/382x5QCqLo pic.twitter.com/gSpkLIAmrX
— Mirror Football (@MirrorFootball) July 22, 2021
ഏതായാലും ഈ ഹാട്രിക് നേട്ടത്തോടെ ചരിത്രം കുറിച്ചിരിക്കുകയാണ് റിച്ചാർലീസൺ. ഒളിമ്പിക് ഫുട്ബോളിൽ ഹാട്രിക് നേടുന്ന ആദ്യ പ്രീമിയർ ലീഗ് താരമെന്ന റെക്കോർഡാണ് റിച്ചാർലീസൺ സ്വന്തം പേരിൽ എഴുതിചേർത്തിരിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗ് ക്ലബായ എവെർട്ടണ് വേണ്ടിയാണ് താരം കളിക്കുന്നത്. ഇതിന് മുമ്പ് ഒരൊറ്റ പ്രീമിയർ ലീഗ് താരം ഒളിമ്പിക്സിൽ ഹാട്രിക് നേടിയിട്ടില്ല.ബ്രസീലിന്റെ സീനിയർ ടീമിന് വേണ്ടി കളിക്കുന്ന താരമാണ് റിച്ചാർലീസൺ.2018-ൽ ബ്രസീലിന് വേണ്ടി അരങ്ങേറിയ താരം 32 മത്സരങ്ങൾ ബ്രസീലിന് വേണ്ടി കളിച്ചു. പത്ത് ഗോളുകളും നേടിയിട്ടുണ്ട്. എന്നാൽ ഈ കോപ്പ അമേരിക്കയിലെ പ്രകടനത്തിന് താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.