എംബപ്പേ റയലിലേക്ക് പോവണം, പക്ഷെ…! റാമോസ് പറയുന്നു.

സൂപ്പർ താരം സെർജിയോ റാമോസ് പിഎസ്ജിയോടൊപ്പം കഴിഞ്ഞ ദിവസമായിരുന്നു പരിശീലനം ആരംഭിച്ചത്. തുടർന്ന് അദ്ദേഹം ഒരു സ്പാനിഷ് മാധ്യമത്തിന് ഇന്റർവ്യൂ നൽകുകയും ചെയ്തിരുന്നു. ഇതിൽ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന വേളയിൽ കിലിയൻ എംബപ്പേയെ കുറിച്ചും റാമോസ് മനസ്സ് തുറന്നിരുന്നു. റാമോസിന്റെ മുൻ ക്ലബായ റയൽ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരമാണ് എംബപ്പേ. എംബപ്പേ റയലിലേക്ക് പോവണമെന്നും എന്നാൽ അതിനുള്ള സമയം ഇപ്പോഴല്ലെന്നും, നിലവിൽ താരം പിഎസ്ജിയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് എന്നുമാണ് റാമോസ് അറിയിച്ചിട്ടുള്ളത്.

” ഒരു വ്യക്തിപരമായ രീതിയിൽ ഞാൻ എംബപ്പേക്ക്‌ ഉപദേശം നൽകാൻ ഉദ്ദേശിക്കുന്നില്ല.പക്ഷേ എന്റെ അനുഭവങ്ങൾ ഞാൻ അദ്ദേഹത്തോട് സ്വകാര്യമായി പങ്കുവെക്കും.അദ്ദേഹം റയലിലേക്ക് പോവാൻ ഞാൻ ഇഷ്ടപ്പെടുന്നു, പക്ഷേ ഒരു പിഎസ്ജി പ്ലയെർ എന്ന നിലയിൽ ഞാൻ അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരുന്നതിനെയാണ് ഇഷ്ടപ്പെടുന്നത്.ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളായ എംബപ്പേക്കൊപ്പം കളിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.പക്ഷേ എംബപ്പേ എന്താണ് തീരുമാനമെടുത്തിരിക്കുന്നത് എന്നെനിക്കറിയില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്.പക്ഷേ അദ്ദേഹം ഇവിടെ തുടരാനാണ് ഞാൻ നിലവിൽ ആഗ്രഹിക്കുന്നത്. വിത്യാസങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു യുവതാരമാണ് എംബപ്പേ.ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് റയൽ മാഡ്രിഡ്‌.ചരിത്രം അത് തന്നെയാണ് തെളിയിക്കുന്നത്.അത്കൊണ്ട് തന്നെ സൂപ്പർ താരങ്ങൾ അവിടെയെത്താൻ ഞാൻ ആഗ്രഹിക്കുന്നു.എംബപ്പേയും റയലിൽ എത്തേണ്ടതുണ്ട്. പക്ഷേ ഇപ്പോൾ എനിക്ക് അദ്ദേഹത്തെ എന്റെ ടീമിൽ ആവിശ്യമുണ്ട് ” റാമോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *