എംബപ്പേയെ വാങ്ങാൻ പണം വേണം, സൂപ്പർ താരങ്ങളെ വിൽക്കാനൊരുങ്ങി റയൽ!

സ്പാനിഷ് വമ്പൻമാരായ റയലിന്റെ ഏറ്റവും വലിയ ലക്ഷ്യമാണ് എംബപ്പേ എന്നുള്ളത് പരസ്യമായ രഹസ്യമാണ്. താരത്തിന് പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ അവശേഷിക്കുന്നുണ്ടെങ്കിലും താരം കരാർ പുതുക്കാത്തതാണ് പിഎസ്ജിക്ക്‌ തലവേദനയാവുന്നത്. അത്കൊണ്ട് തന്നെ എംബപ്പേ നിലവിൽ റയലിന് സൈൻ ചെയ്യണമെങ്കിൽ നല്ലൊരു തുക ചിലവഴിക്കേണ്ടി വരും. ഇക്കാരണത്താലും വെയ്ജ് ബിൽ കുറക്കുക എന്ന ഉദ്ദേശത്താലും ഒരുപിടി സൂപ്പർ താരങ്ങളെ വിൽക്കാൻ ആലോചിരിക്കുകയാണ് റയൽ. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇത്തരത്തിലുള്ള ഒരു നിരീക്ഷണം നടത്തിയിട്ടുള്ളത്.

ഡേവിഡ് അലാബ ടീമിൽ എത്തിയതും സെർജിയോ റാമോസ് ടീ വിട്ടതുമാണ് ഇത്തവണത്തെ സ്‌ക്വാഡിൽ വന്ന മാറ്റം.29 അംഗ സ്‌ക്വാഡ് ആണ് നിലവിൽ റയലിനുള്ളത്.ലോണിൽ ഉള്ള റെയ്നീർ, മയോറോൾ എന്നിവർ ഇതിൽ ഇല്ല.

മാഴ്‌സെലോ, ഇസ്കോ, ഗാരെത് ബെയ്ൽ,മരിയാനോ ഡയസ് എന്നിവരൊക്കെ അത്യാവശ്യം നല്ല സാലറി കൈപ്പറ്റുന്ന താരങ്ങളാണ്. ഇതിൽ ഇനി ക്യാപ്റ്റനാവുന്ന മാഴ്‌സെലോ റയലിൽ തന്നെ തുടരുമെന്നുറപ്പാണ്. അതേസമയം ബാക്കിയുള്ള മൂന്ന് പേരെ വിൽക്കാൻ റയൽ ആലോചിക്കുന്നുണ്ട്. എന്നാൽ ഇവർക്ക്‌ റയൽ വിടാൻ താല്പര്യമില്ല എന്നാണ് ഗോൾ ഡോട്ട് കോം സൂചിപ്പിക്കുന്നത്.ഇവരുടെയൊക്കെ കരാർ അവസാനിക്കാനിരിക്കുന്നതും ടീമിന് തലവേദനയാണ്.

മറ്റൊരു താരം റാഫേൽ വരാനെയാണ്. ഒരു വർഷം കൂടി ഈ ഡിഫന്റർക്ക് കരാർ അവശേഷിക്കുന്നുണ്ടെങ്കിലും താരം ക്ലബ്‌ വിടാനുള്ള സാധ്യതകൾ നിലവിൽ കാണുന്നുണ്ട്. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് താരത്തിന് വേണ്ടി രംഗത്തുള്ളത്.

അൽവാരോ ഓഡ്രിയോസോള,ഡാനി സെബയോസ്,ലുക്കാ ജോവിച്ച്,ബ്രാഹിം ഡയസ്, കുബോ എന്നിവരുടെ കാര്യത്തിൽ ഒന്നും തന്നെ റയൽ അന്തിമതീരുമാനം കൈകൊണ്ടിട്ടില്ല. ഇവരിൽ പലരും ലോണിലാണ് കളിക്കുന്നത്. ഏതായാലും ഒരുപിടി താരങ്ങളെ ഒഴിവാക്കാൻ തന്നെയാണ് നിലവിൽ റയൽ പ്രസിഡന്റ്‌ ആയ പെരസിന്റെ ഉദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *