ബ്രസീലിന് വേണ്ടി കളിക്കുക എന്നതായിരുന്നു സ്വപ്നം, യൂറോ കപ്പും ചാമ്പ്യൻസ് ലീഗും നേടിയ ജോർജീഞ്ഞോ പറയുന്നു!
ഈ സീസണിൽ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടംത്തിൽ മുത്തമിടാൻ സാധിച്ചത് താരമാണ് ജോർജിഞ്ഞോ. എന്നാൽ ഇതിന് പിന്നാലെ മറ്റൊരു കിരീടം കൂടി സ്വന്തമാക്കാൻ ജോർജിഞ്ഞോക്ക് സാധിച്ചു. അസൂറിപ്പടക്കൊപ്പം യൂറോ കപ്പാണ് ജോർജിഞ്ഞോ സ്വന്തമാക്കിയത്. ഇതോടെ ബാലൺ ഡിയോർ സാധ്യത പട്ടികയിൽ മുമ്പോട്ട് കുതിക്കാനും താരത്തിന് സാധിച്ചിരുന്നു. ബ്രസീലിയൻ വംശജനായ ജോർജിഞ്ഞോ ഇറ്റലിക്ക് വേണ്ടിക്ക് കളിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നം ബ്രസീലിന് വേണ്ടി കളിക്കുക എന്നതായിരുന്നുവെന്നും എന്നാണ് തന്റെ ഹൃദയമാണ് ഇറ്റലിക്ക് വേണ്ടി കളിക്കാൻ ആവിശ്യപ്പെട്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജോർജിഞ്ഞോ. കഴിഞ്ഞ ദിവസം ഗസറ്റ ഡെല്ലോ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ജോർജിഞ്ഞോ.
Jorginho reveals dream was to play for Brazil https://t.co/BwlnG5Ko4M
— The Sun Football ⚽ (@TheSunFootball) July 13, 2021
” ബ്രസീലിന് വേണ്ടി കളിക്കുക എന്നുള്ളത് കുട്ടിക്കാലം മുതലേയുള്ള ഒരു സ്വപ്നമായിരുന്നു.പക്ഷേ പിന്നീട് ഇറ്റലിക്ക് സഹായം ആവിശ്യമുണ്ടെന്ന് തോന്നി.പിന്നീട് എനിക്കും സഹായം ആവിശ്യമായി വന്നു.ഇറ്റലിയും എന്നെ സഹായിച്ചു.ഇറ്റലിക്ക് വേണ്ടി കളിക്കാൻ എന്നോട് ആവിശ്യപ്പെട്ടത് എന്റെ ഹൃദയമായിരുന്നു.അത് കൊണ്ട് തന്നെ ഞാൻ ഇറ്റലിയെ തിരഞ്ഞെടുത്തു. അതിൽ എനിക്ക് സന്തോഷം മാത്രമേയൊള്ളൂ ” ജോർജിഞ്ഞോ പറഞ്ഞു.15-ആം വയസ്സിലായിരുന്നു ഇദ്ദേഹം ബ്രസീലിൽ നിന്നും ഇറ്റലിയിൽ എത്തിയത്.2016- ൽ ഇറ്റലിക്ക് വേണ്ടി കളിച്ചു തുടങ്ങി താരം 35 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.3 മത്സരങ്ങൾ മാത്രമാണ് പരാജയപ്പെട്ടത്.