പ്രതികൂലസാഹചര്യത്തെയാണ് ഞങ്ങൾ മറികടന്നത് : നെയ്മർ!

കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചിലിയെ കീഴടക്കി കൊണ്ട് സെമിയിലേക്ക് പ്രവേശിക്കാൻ ബ്രസീലിന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ വിജയം കൊയ്തത്. മത്സരത്തിൽ ബ്രസീൽ താരം ജീസസ് റെഡ് കാർഡ് കണ്ടതോടെ ബ്രസീൽ പ്രതിരോധത്തിലൂന്നി കളിക്കുകയായിരുന്നു. ഏതായാലും വിജയം നേടാനായതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ. മികച്ച താരനിരയുള്ള ടീമായിരുന്നു ചിലിയെന്നും പ്രതികൂലസാഹചര്യത്തെയാണ് തങ്ങൾ മറികടന്നത് എന്നുമാണ് നെയ്മർ അറിയിച്ചത്. മത്സരശേഷം സംസാരിക്കുകയായിരുന്നു താരം.

” മത്സരത്തിൽ ഞങ്ങൾക്ക് കുറച്ച് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിരുന്നു.ജീസസിന്റെ റെഡ് കാർഡ് അതിലൊന്നായിരുന്നു.നല്ല രൂപത്തിലാണ് ഞങ്ങൾ രണ്ടാം പകുതി ആരംഭിച്ചത്.ഒരു ഗോൾ നേടാനായി.പക്ഷേ പിന്നീട് ഞങ്ങൾക്ക് അതിൽ ഉറച്ചു നിൽക്കേണ്ടി വന്നു.ചിലിക്കാവട്ടെ മികച്ച താരനിരയുണ്ട്.മത്സരം ബുദ്ധിമുട്ടായിരുന്നു. പക്ഷേ പ്രതികൂലസാഹചര്യത്തെയാണ് ഞങ്ങൾ അതിജീവിച്ചത്. അത്കൊണ്ട് തന്നെ ടീം അഭിനന്ദനമർഹിക്കുന്നു.ഇത്‌ ഫുട്ബോളാണ്. എപ്പോഴും ചിരിച്ചു കൊണ്ട് തുടരാൻ ഇവിടെ സാധിച്ചെന്ന് വരില്ല.ചിലി ശരിക്കും ഞങ്ങളെ പരീക്ഷിച്ചു.പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞങ്ങൾക്ക് വിജയം നേടാനും അത്‌ വഴി സെമിയിലേക്ക് പ്രവേശിക്കാനും കഴിഞ്ഞു എന്നതാണ് ” നെയ്മർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *