വിജയകുതിപ്പിന് വിരാമം, ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ!
കഴിഞ്ഞ പത്ത് മത്സരങ്ങളിൽ വിജയം നേടികൊണ്ടുള്ള ബ്രസീലിന്റെ കുതിപ്പിന് വിരാമം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഇക്വഡോറാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്.1-1 എന്ന സ്കോറിനാണ് ബ്രസീൽ സമനിലയിൽ പിരിഞ്ഞത്. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെ ബ്രസീൽ ക്വാർട്ടറിൽ പ്രവേശിച്ചു. ബ്രസീലിന് വേണ്ടി മിലിറ്റാവോ ഗോൾ നേടിയപ്പോൾ ഇക്വഡോറിന്റെ ഗോൾ മിനയുടെ വകയായിരുന്നു.സമനിലയോടെ ഇക്വഡോറും ക്വാർട്ടറിൽ പ്രവേശിച്ചു.
Ecuador get an important result against Brazil as they try to survive the Copa America group stage 😌 pic.twitter.com/YU376hV2q0
— Goal (@goal) June 27, 2021
സൂപ്പർ താരം നെയ്മർ ജൂനിയർക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് ടിറ്റെ ആദ്യഇലവൻ പുറത്തു വിട്ടത്.മത്സരത്തിന്റെ 37-ആം മിനിറ്റിലാണ് ബ്രസീൽ ആദ്യഗോൾ നേടുന്നത്. എവെർട്ടണിന്റെ ഫ്രീകിക്ക് ഒരു ഹെഡറിലൂടെ മിലിറ്റാവോ വലയിൽ എത്തിക്കുകയായിരുന്നു.എന്നാൽ രണ്ടാം പകുതിയുടെ 53-ആം മിനിറ്റിൽ ഇക്വഡോർ ഈ ഗോൾ മടക്കി.ഇന്നർ വലൻസിയയുടെ പാസിൽ നിന്ന് എയ്ഞ്ചൽ മിനയാണ് ഗോൾ കണ്ടെത്തിയത്. പിന്നീടും ഇക്വഡോർ മികച്ച പ്രകടനം തുടർന്നു. അവസാന നിമിഷങ്ങളിൽ ബ്രസീൽ വിജയഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.ക്വാർട്ടറിൽ ചിലി, ഉറുഗ്വ എന്നിവരിൽ ഒരാളായിരിക്കും ബ്രസീലിന്റെ എതിരാളികൾ.