ഓസ്ട്രിയൻ വെല്ലുവിളി അതിജീവിച്ച് ഇറ്റലി ക്വാർട്ടറിൽ, വെയിൽസിനെ തരിപ്പണമാക്കി ഡെന്മാർക്ക്!
യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രിയയെ കീഴടക്കി ഇറ്റലി ക്വാർട്ടറിൽ. അധികസമയത്തേക്ക് നീണ്ട ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറ്റലി വിജയിച്ചു കയറിയത്.ഇറ്റലിക്ക് വേണ്ടി കിയേസ, പെസ്സിന എന്നിവരാണ് ഗോളുകൾ നേടിയത്.മത്സരത്തിന്റെ 95-ആം മിനിട്ടിലും 105-ആം മിനുട്ടിലുമാണ് ഈ ഗോളുകൾ പിറന്നത്.114-ആം മിനുട്ടിൽ സസയാണ് ഓസ്ട്രിയയുടെ ഒരു ഗോൾ മടക്കിയത്.ബെൽജിയം, പോർച്ചുഗൽ മത്സരത്തിലെ വിജയികളെയാണ് ഇറ്റലി ക്വാർട്ടറിൽ നേരിടേണ്ടത്.
#EURO2020
— Italy ⭐️⭐️⭐️⭐️ (@azzurri) June 26, 2021
⏱️ FT – WE'RE THROUGH! 🙌🙌🙌#ITAAUT 2⃣-1⃣#ITA #Azzurri #VivoAzzurro pic.twitter.com/Ku0vPoiF5m
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് കൂറ്റൻ വിജയം നേടി. വെയിൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഡെന്മാർക്ക് പരാജയപ്പെടുത്തിയത്.ഡെന്മാർക്കിന് വേണ്ടി കാസ്പർ ഡോൽബർഗ് ഇരട്ടഗോളുകൾ നേടി.ജോക്കിം, മാർട്ടിൻ ബ്രൈത്വെയിറ്റ് എന്നിവരാണ് അവശേഷിച്ച ഗോളുകൾ നേടിയത്.90-ആം മിനുട്ടിൽ വെയിൽസ് താരം ഹാരി വിൽസൺ റെഡ് കാർഡ് കണ്ടു പുറത്ത് പോയിരുന്നു. നെതർലാന്റ്സ് – ചെക്ക് റിപബ്ലിക് മത്സരത്തിലെ വിജയികളെയായിരിക്കും ഡെന്മാർക്ക് ക്വാർട്ടറിൽ നേരിടേണ്ടി വരിക.