ട്രാൻസ്ഫർ റൂമർ : വൻ തുക മുടക്കി, സൂപ്പർ താരം പിഎസ്ജിയിലേക്ക്!

മറ്റൊരു സൂപ്പർ താരത്തെ കൂടി ടീമിലെത്തിക്കുന്നതിന്റെ അരികിലാണിപ്പോൾ പിഎസ്ജിയുള്ളത്.ഇന്റർ മിലാന്റെ മോറോക്കൻ ഫുൾ ബാക്ക് അഷ്‌റഫ്‌ ഹാക്കിമിയാണ് പിഎസ്ജിയിലേക്ക് ചേക്കേറാനൊരുങ്ങി നിൽക്കുന്നത്. ഇന്ററും പിഎസ്ജിയും തമ്മിൽ ധാരണയിൽ എത്തിയതായാണ് ഒട്ടുമിക്ക ഇറ്റാലിയൻ മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നത്. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബോണസ് അടക്കം 70 മില്യൺ യൂറോയോളമാണ് താരത്തിന് വേണ്ടി പിഎസ്ജി ചിലവഴിക്കാനിരിക്കുന്നത്.ഹാക്കിമിക്ക് വേണ്ടി ചെൽസി രംഗത്തുണ്ടായിരുന്നുവെങ്കിലും പിഎസ്ജി ചെൽസിയെ പിറകിലാക്കുകയായിരുന്നു.

80 മില്യൺ യൂറോയോളമായിരുന്നു താരത്തിന് വേണ്ടി ഇന്റർ ആവിശ്യപ്പെട്ടിരുന്നത്. പിന്നീട് ചർച്ചകൾക്കൊടുവിൽ 70 മില്യൺ യൂറോയോളമാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്.2020-ൽ റയൽ മാഡ്രിഡിൽ നിന്നായിരുന്നു 45 മില്യൺ യൂറോക്ക് ഹാക്കിമി ഇന്ററിൽ എത്തിയത്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ററിന്റെ സിരി എ കിരീടനേട്ടത്തിൽ വലിയ പങ്ക് വഹിച്ച താരം ഏഴ് ഗോളുകളും 11 അസിസ്റ്റുകളും നേടിയിട്ടുണ്ട്. താരം പിഎസ്ജിയിൽ എത്തിയാൽ ടീമിന്റെ ശക്തി വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *