എംബപ്പേയുടെ കരാർ പിഎസ്ജി പുതുക്കി!

എംബപ്പേയുടെ കരാർ പിഎസ്ജി പുതുക്കി. പക്ഷേ കിലിയൻ എംബപ്പേയുടേതല്ല, മറിച്ച് അദ്ദേഹത്തിന്റെ സഹോദരനായ എതൻ എംബപ്പേയുടെ കരാറാണ് പിഎസ്ജി പുതുക്കിയിട്ടുള്ളത്. ഇക്കാര്യം ഇന്നലെയാണ് സ്ഥിരീകരിക്കപ്പെട്ടത്. 14 വയസ്സുകാരനായ എതൻ എംബപ്പേ ഇനി 2024 വരെ പിഎസ്ജിയോടൊപ്പമുണ്ടാവും.അതേസമയം കിലിയൻ എംബപ്പേയുടെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനത്തിലെത്താൻ പിഎസ്ജിക്ക് സാധിച്ചിട്ടില്ല.

നിലവിൽ 2022 വരെയാണ് എംബപ്പേക്ക് പിഎസ്ജിയുമായി കരാറുള്ളത്. ഇത്‌ പുതുക്കാനുള്ള ശ്രമത്തിലാണ് പിഎസ്ജി ഉള്ളതെങ്കിലും സൂപ്പർ താരം ഇതിന് വഴങ്ങിയിട്ടില്ല. മാത്രമല്ല എംബപ്പേ ക്ലബ് വിടാൻ അനുമതി തേടിയെന്നും ഫ്രഞ്ച് മാധ്യമം റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നിരുന്നാലും താരത്തെ കൺവിൻസ് ചെയ്ത് കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് പിഎസ്ജി. അതേസമയം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്‌ താരത്തിന്റെ തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ്. ഈ സമ്മറിൽ താരത്തെ പിഎസ്ജി പോകാൻ അനുവദിച്ചിട്ടില്ലെങ്കിലും അടുത്ത സമ്മറിൽ താരം ഫ്രീ ഏജന്റ് ആവും. അങ്ങനെ താരം ക്ലബ് വിട്ടാൽ അത്‌ പിഎസ്ജിക്ക് വമ്പൻ നഷ്ടം വരുത്തി വെക്കും. അത്കൊണ്ട് തന്നെ എംബപ്പേയുടെ കാര്യത്തിൽ ഒരു ത്രിശങ്കുവിലാണ് പിഎസ്ജിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *