പെനാൽറ്റി ഗോൾ ആഘോഷിച്ചത് ഫൈനലിൽ ഗോൾ നേടിയ പോലെ, ക്രിസ്റ്റ്യാനോയെ വിമർശിച്ച് മാർക്കോ റോസി!

ഈ യൂറോ കപ്പിൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗല്ലിന് സാധിച്ചിരുന്നു. ഇനി ഒന്നാം സ്ഥാനക്കാരായ ബെൽജിയമാണ് പറങ്കിപ്പടയുടെ എതിരാളികൾ. പോർച്ചുഗല്ലിന് വേണ്ടി അഞ്ച് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയാണ് ഇപ്പോൾ യൂറോ കപ്പിലെ ടോപ് സ്‌കോറർ. താരം ഈ യൂറോ കപ്പിൽ നേടിയ ആദ്യഗോൾ ഹങ്കറിക്കെതിരെയായിരുന്നു. പെനാൽറ്റിയിലൂടെയായിരുന്നു റൊണാൾഡോ ഈ ഗോൾ കണ്ടെത്തിയത്. എന്നാൽ ഈ പെനാൽറ്റി ഗോളിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഹങ്കറി പരിശീലകൻ മാർക്കോ റോസി. ക്രിസ്റ്റ്യാനോ ഫൈനലിൽ ഗോൾ നേടിയ പോലെയാണ് ആ പെനാൽറ്റി ഗോൾ ആഘോഷിച്ചത് എന്നാണ് ഇദ്ദേഹം പരിഹാസരൂപേണ പറഞ്ഞിട്ടുള്ളത്. ഗോൾ ഡോട്ട് കോമാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” റൊണാൾഡോ ഒരു വലിയ ചാമ്പ്യനാണ്.പക്ഷേ ചില സമയങ്ങളിൽ അദ്ദേഹം അസഹ്യപ്പെടുത്തുന്നു.ഞങ്ങൾക്കെതിരെ പെനാൽറ്റി ഗോൾ നേടിയ ശേഷം അദ്ദേഹം ഫൈനലിൽ ഗോൾ നേടിയെന്ന പോലെയാണ് ആഘോഷിച്ചത്.ആളുകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ദിക്കുമെന്ന് അദ്ദേഹം ഓർക്കണം ” മാർക്കോ റോസി പറഞ്ഞു. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഇരട്ടഗോളുകൾ നേടിയിരുന്നു. അതേസമയം റോസിക്ക് കീഴിൽ അഭിമാനാർഹമായ പ്രകടനമാണ് ഹങ്കറി കാഴ്ച്ചവെച്ചത്. ജർമ്മനിയെയും ഫ്രാൻസിനെയും സമനിലയിൽ തളക്കാൻ ഹങ്കറിക്ക് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *